ബംഗളൂരു: ഇന്ത്യയിലെ വാര്‍ഷിക ഉത്സവ സീസണ് വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളായ ആമസോണിലും ഫ്ളിപ്പ്കാര്‍ട്ടിലും വന്‍ പ്രതികരണം. ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തിയതായി വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടും എതിരാളിയായ ആമസോണും സ്ഥിരീകരിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉത്സവ സീസണ് ലക്ഷ്യമിട്ടാണ് വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ പില്‍പ്പനയ്ക്ക് വച്ചത്.
ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലാകുകയും കാറുകള്‍ ഉള്‍പ്പെടെ എല്ലാ വസ്തുക്കളുടെയും വില്‍പ്പന കുറയ്കയും ചെയ്തതോടെ നികുതി വെട്ടിക്കുറവുകളും വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള മറ്റ് നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വന്നിരുന്നു. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ വിഭാഗത്തില്‍ 36 മണിക്കൂറിനുള്ളില്‍ 750 കോടി രൂപ (7.07 മില്യണ്‍ ഡോളര്‍) വില്‍പ്പനയാണ് ആമസോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്യൂട്ടി, ബേബി കെയര്‍, പ്രൈവറ്റ് ലേബലുകള്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന വിഭാഗങ്ങളും ഒരു വര്‍ഷത്തില്‍ നിന്ന് ഇരട്ടി വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി ഫ്ളിപ്കാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഫ്ളിപ്പ്കാര്‍ട്ടിന്റെ ”ബിഗ് ബില്യണ്‍ ഡെയ്സ്” വില്‍പ്പനയും ആമസോണിന്റെ ”ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും” ഒക്ടോബര്‍ 4 ന് അവസാനിക്കുമെന്നാണ് പ്രഖ്യാപനം. തുടര്‍ന്ന് ദീപാവലി ലക്ഷ്യമിട്ട് വീണ്ടു ഉത്സവ സീസണ് വില്‍പ്പനയ്ക്ക് ഇവര്‍ ഒരുങ്ങുന്നുണ്ട്.
ഇന്ത്യയില്‍ ഫ്ളിപ്കാര്‍ട്ടിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് ഇ-കോമേഴ്സ് രംഗത്തേക്ക് ആമസോണ്‍ രാജ്യത്തേക്ക് എത്തിയതെങ്കിലും വന്‍പ്രതികരണമാണ് ഇവര്‍ കരസ്ഥമാക്കിയത്. പ്രൈം ലോയല്‍റ്റി പ്രോഗ്രാം ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആമസോണ്‍ നേടി. അതേസമയം, പ്രമുഖ വ്യാപാരി സംഘടന ഉത്സവ വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ വാഗ്ദാനം ചെയ്ത ആഴത്തിലുള്ള കിഴിവുകള്‍ ഓണ്‍ലൈന്‍ റീട്ടെയില്നുള്ള രാജ്യത്തിന്റെ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിക്കുന്നതായാണ് ഇവരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: