Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവീ മഹിമ

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Sep 30, 2019, 03:55 am IST
in Samskriti

വ്യാസശിഷ്യനായ സൂതന്‍ പതിനെട്ടോളം വരുന്ന പുരാണങ്ങള്‍ ഉപദേശിച്ചത് നൈമിശാരണ്യം എന്ന പ്രശാന്തിവനത്തില്‍ വച്ചാണ്. ശാന്തിയേറിയ, സമാധാനമുള്ള സര്‍ഗസ്ഥലിതന്നെ നൈമിശാരണ്യം. അവിടെയിരുന്നുകൊണ്ട് സൂതന്‍ പറഞ്ഞു: ‘ശ്രീ പരീക്ഷിത്തിന്റെ പുത്രനായ ജനമേജയ മഹാരാജാവ് ഒരു സര്‍പ്പയാഗം നടത്തി. ദേവി പ്രീതിക്കുവേണ്ടി ഒരു ദേവീയജ്ഞം നടത്തണമെന്ന് വ്യാസമഹര്‍ഷി ജനമേജയനോട് ആവശ്യപ്പെട്ടു. അദ്ദേഹം ദേവീയാഗം നടത്തി. യാഗവേളയില്‍വ്യാസമുനി ദേവിയുടെ മാഹാത്മ്യമേറിയ കഥകളെ ആഖ്യാനം ചെയ്തു. അതാണ് ദേവീമാഹാത്മ്യവും ദേവീഭാഗവതവും.’ സൂതന് നന്ദിയോതി നാം വ്യാസഗുരുവിന് പ്രണാമമര്‍പ്പിക്കുക.

ദേവീഭക്തിക്ക് സമ്പന്നമായ സാഹിത്യ സംസ്‌കാരമാണ് ഭാരതത്തിലുള്ളത്. സ്‌തോത്രങ്ങളും സ്തവങ്ങളും സങ്കീര്‍ത്തനങ്ങളുമായി പരശ്ശതം കൃതികള്‍ സംസ്‌കൃതത്തിലുണ്ട്. അഥര്‍വത്തില്‍ വിത്തും വേരുമുള്ള മന്ത്രതന്ത്രയന്ത്രങ്ങളും അസംഖ്യം. എഡി പത്താം നൂറ്റാണ്ടോടെ ഭാരതത്തിലെ പ്രാദേശിക ഭാഷകളെല്ലാംതന്നെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുണ്ടായി. നാട്ടുഭാഷകളാകവേ ഭക്തിയുടെ ഉഭയഗീതത്തോടെയുണര്‍ന്നത്. ദേവതാരാധനാവര്‍ണനകള്‍ സമൃദ്ധമായുണ്ടായി. എന്തുകൊണ്ട്? നാം ഒരു സത്യം അധ്യാഹരിച്ചെടുക്കേണ്ടതായിട്ടുണ്ട്. ശക്തിസ്വരൂപിണിയും ജ്ഞാന സ്വരൂപിണിയും കാമസ്വരൂപിണിയുമായ സ്ത്രീ എന്നും എവിടെയും ആദരിക്കപ്പെടണം. അംഗീകരിക്കപ്പെടണം. നാരികള്‍ പൂജിക്കപ്പെടുന്നിടത്ത് ദേവതകള്‍ അധിവസിക്കുന്നുവെന്ന ആര്‍ഷമായ പാഠം ദേവീഭക്തിയിലൂടെ വര്‍ത്തമാനകാല ചേതനയിലേക്ക് നാം ആവാഹിക്കുക. 

പരബ്രഹ്മവും പരാശക്തിയും ഒന്നുതന്നെയെന്നറിയുക. പരബ്രഹ്മം എന്ന ഒന്ന് മൂന്നായി പിരിയുന്നു. എന്തിന് എന്ന് ചോദിച്ചാല്‍ കര്‍മനിര്‍വഹണത്തിനെന്നുത്തരം.

പരാശക്തിയുടെ മായാവൈഭവത്താലാണ് പരബ്രഹ്മം ത്രിമൂര്‍ത്തികളായിമാറുന്നത്. സൃഷ്ടിസ്ഥിതി സംഹാരകാരകങ്ങളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍. ഇവരുടെ നിയാമകശക്തിയായി വിരാജിക്കുകയാണ് ദേവി.

വിഷ്ണുവിന് വൈകുണ്ഠവും ശിവന് കൈലാസവും ബ്രഹ്മാവിന് സത്യലോകവും നല്‍കിയിരിക്കുന്നു. അചിന്ത്യരൂപചരിതയും സര്‍വശത്രുവിനാശിനിയും ലോകാംബികയുമായ ദേവിക്ക് ഒരു ആസ്ഥാനം വേണ്ടേ? സ്ഥിരമായ മേല്‍വിലാസം? നിത്യമായ ഒരു സങ്കേതം ദേവിക്കും ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. അതാണ് മണിദ്വീപം. മണിദ്വീപം അമൃത സമുദ്രത്തിലാണ്. ഇത് നവരത്‌ന നിര്‍മിതമായ സപ്തനില ഹര്‍മ്യമാകുന്നു. മണിദ്വീപത്തിന്റെ കാവല്‍ക്കാര്‍ അഷ്ടദിക് പാലകരും. എട്ടുദിക്കിലും അവരങ്ങനെ നിലയുറപ്പിച്ചിരിക്കുന്നു. 

ലോകാംബികയായ ദേവിയുടെ കലാംശംകൊണ്ട് സംഭൂതരായ അറുപത്തിനാല് ഉപദേവിമാരുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍  ശ്രദ്ധിക്കുക. പിംഗലാക്ഷി, വിശാലാക്ഷി, സമൃദ്ധിനി, ശ്രദ്ധാവേദി, വസുന്ധരാദേവി ദേവകീദേവി, സതീദേവി, വാഗീശ്വരി ദേവി, അനംഗാദേവി… എത്രമേല്‍ ഗുണമിളിതവും മൃദുലളിതവുമായ പേരുകള്‍, അല്ലേ? മണിദ്വീപത്തിലെ പ്രഹര്‍ഷപ്രാകാരത്തില്‍ അറുപത്തിനാല് പേരും പ്രമോദിനികളായി കഴിയുന്നു.

ശക്തി സ്വരൂപിണികളായ മുപ്പത്തിരണ്ട് ഉപദേവിമാര്‍ വേറെയുമുണ്ട്. മണിദ്വീപത്തിലെ ഗോമേദക നിര്‍മിതമായ അന്തര്‍പ്രാകാരത്തിലിവര്‍ അധിവസിക്കുന്നു. ഇവരില്‍ ചിലരുടെ പേരുകളിങ്ങനെ- വിദ്യാദേവി, പ്രജ്ഞാദേവി, പ്രഭാദേവി, നാരായണി, ത്രിശൂലിനി, അംബിക, ആഹ്ലാദിനി…. അഴകലകളിലൊഴുകുന്ന സുന്ദരനാമങ്ങള്‍.

ദേവിയെ നോക്കി ഒരിക്കല്‍ ദേവന്മാരിങ്ങനെ പ്രാര്‍ത്ഥിച്ചു: ‘ലക്ഷ്മിയായതും പാര്‍വതിയായതും ഉമയായതും സരസ്വതിയായതും ഭദ്രയായതും ശക്തിയായതും മുക്തിയായതും എല്ലാം ദേവീ നീതന്നെ. പരാപരി, പരാശക്തി, പരമേശ്വരീ ഞങ്ങളെ അനുഗ്രഹിച്ചാലും.’ നമുക്കും പ്രാര്‍ത്ഥിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.