Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂകാംബികയുടെ തിരുസന്നിധിയില്‍

ടി.കെ.രവീന്ദ്രന്‍ by ടി.കെ.രവീന്ദ്രന്‍
Sep 30, 2019, 03:03 am IST
in Samskriti

പ്രസിദ്ധിയുടെ കൊടുമുടി താണ്ടുമ്പോള്‍ അതിനനുസരിച്ച് ഐതിഹ്യങ്ങളും പലതുണ്ടാവും. ഒരിക്കല്‍ കോലന്‍ എന്നു പേരായ മഹര്‍ഷി ഇവിടെ വളരെക്കാലം തപസ്സനുഷ്ഠിക്കുകയുണ്ടായി. ആ കാലഘട്ടത്തില്‍ത്തന്നെ കംഹാസുരന്‍ എന്നു പേരുള്ള അസുരനും അമരത്വം നേടുന്നതിനുവേണ്ടി മൃത്യുഞ്ജയ ശിവനെ തപസ്സു ചെയ്തുവന്നിരുന്നു. സന്തുഷ്ടനായ മഹാദേവന്‍ പ്രത്യക്ഷനായി. വരം ചോദിക്കാന്‍ സാധിക്കാത്ത വിധം വാഗ്‌ദേവിയായ സരസ്വതീദേവി അസുരനെ മൂകനാക്കിയിരുന്നു. ലോകരക്ഷാര്‍ത്ഥമായിട്ടായിരുന്നു സരസ്വതീദേവി അങ്ങനെ ചെയ്തത്. അങ്ങനെ കംഹാസുരന്റെ പേര് പിന്നീട് ‘മൂകാസുരന്‍’ എന്നു പ്രസിദ്ധമായി. ഇതില്‍ ക്രുദ്ധനായ മൂകാസുരന്‍ കോലമഹര്‍ഷിയെ നിരന്തരം ഉപദ്രവിക്കാനും വധിക്കാനും ശ്രമിച്ചു. ഒടുവില്‍ ദുര്‍ഗ്ഗാദേവി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിച്ചുവത്രെ. സന്തുഷ്ടനായ കോലമഹര്‍ഷിയുടെ അഭ്യര്‍ത്ഥനപ്രകാരം അവിടെ ദേവി കുടികൊണ്ടു എന്നാണ് സങ്കല്‍പം. മറ്റൊന്ന്, ശങ്കരാചാര്യ സ്വാമികള്‍ അനേക ദിനങ്ങള്‍ തപസ്സു ചെയ്തതിന്റ ഫലമായി സരസ്വതീദേവി പ്രത്യക്ഷപ്പെട്ടുവെന്നും അവിടെ പ്രതിഷ്ഠിച്ചു എന്നുമാണ്.  

ഞങ്ങള്‍ ഒന്നിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ദേവിയെ കണ്ടുതൊഴാന്‍ തിരുമുമ്പിലെത്തുമ്പോള്‍ വാക്കുകള്‍ക്കതീതമായ ഒരു നിര്‍വൃതി അനുഭവപ്പെടുന്നുണ്ടായിരുന്നു. സര്‍വ്വാഭീഷ്ടപ്രദായിനിയായ അമ്മയുടെ തിരുമുമ്പില്‍ തൊഴുകൈകളോടെ സര്‍വ്വം മറന്ന് തൊഴുതു. പല ദിക്കുകളില്‍നിന്നും വന്ന നിരവധി ഭക്തര്‍ വലിപ്പച്ചെറൂപ്പമില്ലാതെയാണ് ഇവിടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്. ഭഗവദ്‌സന്നിധിയില്‍ എല്ലാവരും സമന്മാരാണെന്ന ബോധം പകരുന്നതാണ് ഇവിടുത്തെ ആരാധന. തിരുമുറ്റത്തുകൂടെ പ്രദക്ഷിണം ചെയ്യുമ്പോള്‍ നിഷ്‌കളങ്കരായ പിഞ്ചുകുട്ടികള്‍  ഓടിച്ചാടി കളിക്കുന്നതു കാണാന്‍ നയനാനന്ദകരമാണ്. 

വിദ്യാരംഭവും കലാകാരന്മാരുടെ അരങ്ങേറ്റവും സാഹിത്യകാരന്മാരുടെ സാധനയും ഇവിടെ പ്രധാനമാണ്. സരസ്വതീകടാക്ഷത്തിനായി വിദ്യാര്‍ത്ഥികളും കലാകാരന്മാരും സാഹിത്യകാന്മാരും  മൂകാംബികാ ദേവിയെ വന്ദിച്ച് ആരാധിച്ചുവരുന്നു. അവിടെ സ്ഥിരമായി പ്രത്യേകമായി ഒരുക്കിയിട്ടുള്ള മണ്ഡപത്തില്‍ കച്ചേരി നടക്കുന്നു. അക്ഷരപുഷ്പങ്ങള്‍ അമ്മയുടെ പാദങ്ങളിലര്‍പ്പിച്ച് സായൂജ്യമടയുന്നത് കാണാമായിരുന്നൂ. അമ്മയുടെ അനുഗ്രഹം നേടി പുറത്തിറങ്ങുന്ന കലാകാരന്മാര്‍ക്ക് പിഴക്കാറില്ലെന്നാണ് വിശ്വാസം. വിദ്യ സുദീപ്തമായി പ്രസരിക്കാനും കലയെ വിരിയിക്കാനും അമ്മയുടെ അനുഗ്രഹവും വാത്സല്യവും നിദാനമാകും. വിദ്യ സരസുപോലെ ഒഴുകുന്നതാണല്ലോ. അങ്ങനെയാണ് വിദ്യയുടെ അധിദേവതയ്‌ക്ക് സരസ്വതി എന്ന് പേര് സിദ്ധിച്ചതും. സരസുപോലെ സ്വച്ഛമായി ഇടതടവില്ലാതെ പ്രവഹിക്കുന്നതാണ് വിദ്യ. വിദ്യയുടെ അധിദേവത സരസ്വതീദേവിയും.

വര്‍ദ്ധിച്ച ഭക്തജനത്തിരക്കുണ്ടെങ്കിലും അമ്മയെ കണ്ടു വണങ്ങുവാന്‍ ഒരു തടസ്സവും നേരിടേണ്ടി വരാറില്ല. സംതൃപ്തി പകരുന്ന ക്ഷേത്രദര്‍ശനം, ഇതുതന്നെയാണ് ലഭിക്കേണ്ടതും. 

ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്യുന്ന ദേവതയാണ് മൂകാംബികാ ദേവി എന്നു പറഞ്ഞുവല്ലോ. ജീവിതത്തില്‍ മുന്നേറാന്‍ ഈ മൂന്നു കാര്യങ്ങളും സമതുലിത മായി നേടേണ്ടതാണ്. അതിനുള്ള അനുഗ്രഹവും അധിദേവതയെ സന്തോഷിപ്പിച്ച് പ്രയത്‌നപൂര്‍വ്വം നേടേണ്ടതാണ്. ശക്തിയും ഐശ്വര്യവും വിദ്യയും ഒരുമിച്ചു നേടിയാലേ ജീവിതത്തില്‍ മുന്നേറാനും സന്തുലിതാവസ്ഥ കൈവരിക്കാനും സാധിക്കൂ. വിദ്യ കൂടാതെ ശക്തിമാത്രമുള്ളയാള്‍ വിധ്വംസക പ്രവൃത്തികളിലൂടെയേ സഞ്ചരിക്കാന്‍ സാദ്ധ്യതയുള്ളൂ. അതുപോലെ ശക്തിയില്ലാത്ത വിദ്യകൊണ്ടെന്തു പ്രയോജനം? അതു നേടിയെടുക്കാനും നിലനിര്‍ത്താനും മറ്റുള്ളവരിലേക്കു പകരുന്നതിനും ശക്തിയുണ്ടെങ്കിലേ സാധിക്കൂ. ശക്തിയെന്നാല്‍ കേവലം ശാരീരികശക്തി മാത്രമല്ല, മാനസിക ദൃഢതയും ശക്തിയും അതില്‍ പെടും. ഇതില്‍ എല്ലാ കൂട്ടര്‍ക്കും ഐശ്വര്യം-ഈശ്വരാനുഗ്രഹം വേണം. അല്ലെങ്കില്‍ വിദ്യയും ശക്തിയും ഉണ്ടെങ്കില്‍ ഐശ്വര്യവും സ്വാഭാവികമായും ഉണ്ടാകും. ഇവിടെ ഗുരുവും ഈശ്വരനാണ്. ഗുരുവനുഗ്രം തന്നെ ഐശ്വര്യമാണ്. ഇതിന്റെയെല്ലാം സന്തുലനമാണ് ശരിയായ ഉയര്‍ച്ചയിലേക്കു നയിക്കുന്നത്. ഇവിടെ ഗുരു തത്വം ചിന്തനീയമാണ്. 

                                                                                                                 (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.