പല ഗ്രഹങ്ങല്‍ ചേര്‍ന്ന് ഒരാളുടെ തൊഴില്‍ തിട്ടപ്പെടുത്തുന്നു. ഒരു ജീവിതത്തില്‍ ഒരാള്‍ തന്നെ പല തൊഴിലുകളില്‍ ഏര്‍പ്പെടില്ലേ? അങ്ങനെ ഒരു സാമാന്യയുക്തി മതി.
”സാര്‍ ഒരു സംശയം,” കാവില്പ്പാടിലെ സീത എഴുന്നേറ്റു. ”ലഗ്നം, രവി, ചന്ദ്രന് ഇവരില്‍ ആരാണ് ബലവാന് എന്നു നോക്കിയിട്ട് എന്നു പറഞ്ഞുവല്ലോ… ഇതില്‍ രണ്ടുപേര്‍ക്ക് തുല്യബലമുണ്ടെങ്കിലോ?”
സീത എന്നു മുതലാണ് വിശകലന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കാന്‍ തുടങ്ങിയത് എന്ന് നിമിഷ നേരം അന്തപ്പെട്ടു രാമശേഷന്.
”തുല്യബലം ചിന്തിക്കുമ്പോഴും രണ്ടിലൊരു ഗ്രഹത്തിന് ഏതെങ്കിലും തരത്തില്‍ ഒരു തലനാരിഴയ്ക്ക് ബലക്കൂടുതലുണ്ടാവും…”
”അതെങ്ങനെ?”
”ഷഡ്ബലം മാത്രമാണ് ഗ്രഹങ്ങളുടെ ബലം നിര്‍ണയിക്കുന്നത് എന്നു കരുതിയോ?”
അങ്ങനെയാണ് ഇത്രയും നാള് വിചാരിച്ചിരുന്നത്. പുതിയൊരു വിഷയം കേള്‍ക്കുന്ന അതിശയത്തില്‍ ചിലര്‍ വാ പൊളിച്ചു.
”ഗ്രഹങ്ങളുടെ ബലം നിര്‍ണയിക്കുന്ന വേറെയും ഘടകങ്ങളുണ്ട്… അതെല്ലാം കൂട്ടിവെച്ചു നോക്കുമ്പോള്‍ തുല്യബലമെന്ന് നമ്മള് കരുതുന്നതില്‍ ഒരു ഗ്രഹത്തിന് നേരിയ ബലക്കൂടുതലുണ്ടാവാം… ആ ഗ്രഹം ജാതകന്റെ തൊഴില്‍ നിശ്ചയിക്കും…”
ഗ്രഹങ്ങളെക്കൊണ്ടുള്ള തൊഴില്‍ ചിന്തനം കഴിഞ്ഞപ്പോള്‍ രാശിയെക്കൊണ്ടുള്ള വിചാരത്തിലേക്ക് കടന്നു.
”നേരത്തെ പറഞ്ഞ മാനദണ്ഡമനുസരിച്ച് ബലവാന് ആരോ അതിന്റെ പത്താം ഭാവാധിപന് അംശിച്ച രാശി മേടമായാല്‍ ജാതകന് തോട്ടം, ബുദ്ധി, പരസേവ, കൃഷിപ്പണി, വാണിജ്യം, ദൂത് ഇവയെക്കൊണ്ട് ഉപജീവനം കഴിച്ചുകൂട്ടും…”
പന്ത്രണ്ടു രാശികളുടെയും വിചിന്തനം കഴിഞ്ഞപ്പോള്‍ സുഷമ ഒരു ന്യായം ചോദിച്ചു.
”കേമദ്രുമയോഗം, ശകടയോഗം എന്നിവയുണ്ടെങ്കില്‍ മറ്റെന്തുണ്ടായിട്ടും കാര്യമില്ല എന്നു പറയാറുണ്ടല്ലോ സാര്‍…”
”യോഗങ്ങള്‍ മറ്റൊരു വിചാരപദ്ധതിയാണ്… അത് പിന്നെയെടുത്താല് പോരെ?”
യോഗങ്ങളെക്കുറിച്ചെടുക്കാന് പ്രത്യേക ക്ലാസ്സ് നീക്കി വെച്ചിരുന്നു. അത് നവാംശകത്തോടൊപ്പം വേണോ എന്നതായിരുന്നു ചിന്ത.
കുട്ടികള്‍ വാശി പിടിച്ചു. അതിനാല്‍, അതിനാല്‍ മാത്രം ഒരു തൊഴില്‍ യോഗത്തെക്കുറിച്ച് പ്രത്യേകമായി രാമശേഷന് സംസാരിച്ചു.
ധര്‍മ്മകര്‍മ്മാധിപ യോഗം.
”അതെന്താണ്?”’
”ഒമ്പതാം ഭാവാധിപനും പത്താം ഭാവാധിപനും ചേര്‍ന്ന് ലഗ്നത്രികോണങ്ങളിലോ കേന്ദ്രത്തിലോ നിന്നാല്‍ ധര്‍മ്മകര്‍മ്മാധിപ യോഗമായി… ഒമ്പത് ധര്‍മ്മം, പത്ത് കര്‍മ്മം… മാത്രമല്ല ഒമ്പത് ത്രികോണം, പത്ത് കേന്ദ്രം… ധര്മ്മാധിപനും കര്‍മ്മാധിപനും ചേരുന്നു. ത്രികോണാധിപനും കേന്ദ്രാധിപനും ചേരുന്നു. ഈ യോഗമുള്ളവര്‍ തങ്ങളുടെ തൊഴില്‍ രംഗത്ത് അതുല്യരായിത്തീരും…”
രാമശേഷന് പിന്നെ പറഞ്ഞു.
”ലഗ്നാലാണ് ഇങ്ങനെയെങ്കില്‍ തൊഴില്‍ യോഗം താനേ വന്നു ചേരും… ചന്ദ്രാലാണെങ്കില് അദ്ധ്വാനത്തിലൂടെയേ സിദ്ധിക്കൂ…”
കുട്ടികള്‍ തങ്ങളുടെ ഗ്രഹസ്ഥിതിയില്‍ ആ യോഗമുണ്ടോ എന്നു ചികഞ്ഞു.
”ഒരു പക്ഷാന്തരം കൂടി പറയാം…”, രണ്ടു ചാല് നടന്നു. ”വ്യാഴവും ശനിയും ഒന്നു ചേര്‍ന്ന് ത്രികോണത്തിലോ കേന്ദ്രത്തിലോ നിന്നാലും ചില ആചാര്യന്മാര് ഈ യോഗം പറയുന്നുണ്ട്…”
”അതെന്താ സാര്‍ അങ്ങനെ…”, മണികണ്ഠന്.
”സാമാന്യബുദ്ധിയാണ്… വ്യാഴം ധര്‍മത്തിന്റെ കാരകന്‍, ശനി കര്‍മ്മത്തിന്റെ കാരകന്‍… ഇവര്‍ ചേരുമ്പോള്‍ ധര്‍മ്മകര്‍മ്മാധിപ യോഗമാവുന്നു…”
”ഒരാള്‍ക്ക് കേമദ്രുമമുണ്ടെങ്കില് ഈ യോഗമുണ്ടായിട്ട് കാര്യമുണ്ടോ സാര്‍?”, പട്ടാമ്പിയില്‍ നിന്നും മൈഥിലി.
”കേമദ്രുമ യോഗം ജാതകത്തിലെ എല്ലാ നല്ല യോഗങ്ങളേയും ഇല്ലാതാക്കും…നശിപ്പിക്കും… പ്രമാണമുണ്ടല്ലോ…”
ഒരു ജാതകത്തിന്റെ അസ്ഥിവാരബലം നിര്‍ണയിക്കുന്നത് യോഗങ്ങളാണെന്ന് ദിനകരന് സാര്‍ എപ്പോഴും പറയുമായിരുന്നു.
യോഗങ്ങള്‍ രണ്ടു തരമുണ്ട്.
ടീൗിറ ഥീഴമ െമിറ ടശഹലി േഥീഴമ.െ
പേരിട്ടു വിളിക്കുന്ന യോഗങ്ങള്‍, പേരില്ലാത്ത യോഗങ്ങള്‍.
”ഒരുദാഹരണം പറയാമോ സാര്‍?”
”പേരിട്ടു വിളിക്കുന്ന യോഗങ്ങള്‍ നിങ്ങള്‍ക്കറിയാമല്ലോ… കേസരി, നീചഭംഗം, അനഭ, സുനഭ… എന്നാല്‍ ഇവയെക്കാല് ശക്തമാണ് പേരില്ലാത്ത യോഗങ്ങള്‍…”
കുട്ടികള്‍ പരസ്പരം മുഖം നോക്കി. എന്തോ അത്ഭുതം കേള്‍ക്കാനെന്ന മട്ടില്‍ ചെവി വട്ടം പിടിച്ചു.
”ഒരുദാഹരണം എഴുതിക്കോളൂ… ഭാഗ്യാധിപനും ലഗ്നാധിപനും ഒന്നു ചേര്‍ന്ന് കേന്ദ്രത്രികോണങ്ങളില്‍ നില്ക്കുന്നു…അത് ഭാഗ്യഭാവത്തിനും ലഗ്നഭാവത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന യോഗമാണ്… എന്നാല്‍ അതിന് പേരുണ്ടോ? ഇല്ല…”
രാമശേഷന് പുറത്തേക്ക് നോക്കി.
ചുട്ടുപഴുത്ത ഏപ്രില്‍ മാനം. ഒരു വേനല്‍ മഴ കിട്ടിയാല്‍ ഭൂമി ഒന്നു തണുക്കും. വരാന്തയിലിറങ്ങി ഒരു മാനം നോക്കി. മഴവില്ലു കാണുന്നുണ്ടോ?
കിഴക്കന്‍ മാനത്ത് മഴവില്ല് കണ്ടാല്‍ ഒരിക്കലും മഴ പെയ്യില്ലെന്ന് ദിനകരന് സാര്‍ പ്രമാണം പറയും. മഴ വരുമോ ഇല്ലയോ എന്നറിയാന്‍ വെയ്ക്കുന്ന പ്രശ്നത്തിന് കേരളത്തില്‍ ‘വര്ഷപ്രശ്ന’മെന്നും തമിഴ്നാട്ടില്‍ ‘കൂബപ്രശ്ന’മെന്നുമാണ് പേര്.
പല ഗ്രഹസ്ഥിതികളും പറയുന്നുണ്ടെങ്കിലും പ്രശ്നഫല ചിന്തയില്‍ സൂര്യന്റെ 12 ല്‍ ശുക്രനും 2 ല്‍ ബുധനും വന്നാല്‍ നിശ്ചയമായും മഴ പെയ്യും.
വിഷുവിനു മുന്‍പ് ഒന്നോ രണ്ടോ മഴ കിട്ടണം. കര്‍ഷകന്റെ കാത്തിരിപ്പാണ് ആ മഴ. അതു കിട്ടിയില്ലെങ്കില്‍ അവന്റെ കാര്യം കട്ടപ്പുക. കഴിഞ്ഞ വര്‍ഷം മെയ് അവസാനമായിട്ടും മഴ പെയ്തില്ല. പല ഗ്രാമങ്ങളിലും കൊടുംപാപിയെ കെട്ടിവലിച്ചു. എന്നിട്ടും മഴ കനിഞ്ഞില്ല. പല ഗ്രാമങ്ങളിലും ജ്യോത്സ്യരെ കൊണ്ടുവന്ന് വര്ഷപ്രശ്നം വെപ്പിച്ചു.
ജൂണ്‍ അവസാനമാണ് മഴ തൂളിച്ചത്.
”സാര്‍, വിഷു വരികയാണല്ലോ… അതോണ്ട് ചോദിക്യാണ്,” കോങ്ങാട്ടിലെ പാര്‍വ്വതി ഒരു സംശയം എടുത്തിട്ടു. ”വിഷുവിനും ജ്യോതിഷത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?”
”അസ്സലായി…”, രാമശേഷന് ചിരിച്ചു. ”ബന്ധമുണ്ടോ എന്നോ?”
”അതൊന്നു പറഞ്ഞു തരാമോ സാര്‍…”
”അടുത്ത ക്ലാസ്സില്‍…”
രാമശേഷന്റെ മനസ്സറിഞ്ഞിട്ടെന്ന പോലെ ആകാശത്ത് ഇടിവെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: