ഹൂസ്റ്റൺ : വില്ലൻസി കോർട്സിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടയിൽ ഡെപ്യൂട്ടി ഷെരിഫ് സന്ദീപ് ദലിവാൾ (4)2 വെടിയേറ്റു മരിച്ചു. വാഹനം തടഞ്ഞു നിർത്തി ഡ്രൈവറോട് സംസാരിച്ചതിന് ശേഷം പോലീസ് വാഹനത്തിലേക്ക് തിരിച്ചു നടന്ന സന്ദീപിന്റെ പുറകിൽ വാഹനത്തിൽ നിന്നും ഇറങ്ങിയ അക്രമി നിരവധി തവണ വെടിയുതിർക്കുകയായിരുന്നു.
ആക്രമണം നടന്നയുടനെ ഹെലികോപ്റ്ററിൽ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സന്ദീപിന്റെ ജീവൻ രക്ഷിക്കാനായില്ല . സംഭവത്തിനുശേഷം വാഹനത്തിൽ കയറി രക്ഷപെട്ട അക്രമിയെന്ന് സംശഠിക്കുന്ന മെക്സിക്കൻ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഹൂസ്റ്റണിൽ നിന്നും പോലിസിൽ ചേർന്ന ആദ്യ സിഖ് സമുദായാംഗംമാണ് സന്ദീപ്. പത്തുവർഷമായി ഹാരിസ് കൗണ്ടി പോലീസ് ഡിപ്പാർട്മെന്റിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സന്ദീപിന് ഭാര്യയും മൂന്നുകുട്ടികളും ഉണ്ട് . ഈ സംഭവം ഹൂസ്റ്റൺ കമ്മ്യൂണിറ്റിയിൽ അറിയപ്പെടുന്ന സന്ദീപിന്റെ മരണം ഹൂസ്റ്റൻ നിവാസികളെ പ്രത്യേകിച്ച് സിഖ് സമുദായത്തെ ഞെട്ടിപ്പിച്ചിരികയാണ്. ഹൂസ്റ്റൺ മേയർ സിൽവെസ്റ്റർ സന്ദീപിന്റെ കൊലപാതകത്തെ അപ്രതീക്ഷിത ഭീകരത എന്നാണ് വിശേഷിപ്പിച്ചത്.
നാല് വർഷം മുൻപ് മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഹാരിസ് കൗണ്ടി സ്ട്രീറ്റിൽ ടർബണും താടിയും വളർത്തി പട്രോളിംഗിന് അനുമതി ലഭിച്ച ആദ്യ സിഖ് പോലീസ് ഓഫീസറാണ് സന്ദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: