വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദേശകാര്യ വകുപ്പു മന്ത്രി എസ്.ജയശങ്കറിന്റെ മകന് ധ്രൂവ ജയശങ്കറിനെ(30) ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്സര്‍വര്‍ റിസെര്‍ച്ച് ഫൗണ്ടേഷന് അമേരിക്കന്‍ ചുമതലയുള്ള ഡയറക്ടറായി നിയമിച്ചു. റിലയന്‍സ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓആര്‍എഫ് അധികൃതരാണ് ധ്രുവ ജയശങ്കറിന്റെ ഡയറക്ടര്‍ നിയമനം വെളിപ്പെടുത്തിയത്.
വാഷിംഗ്ടണ്‍ ബ്രൂക്കിങ്ങ്സ് ഇന്‍സ്റ്റിട്യൂഷനിൽ നിന്നും ഇന്ത്യയിലെ ബ്രൂക്കിങ്ങ് സ്ഥാപനത്തില്‍ നിന്നും ഫോറിന് പോളിസി വിഷയത്തില്‍ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. യുഎസ് – യൂറോപ്പ് – ഇന്തോ പസഫിക്ക് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ സുഹൃദ് ബന്ധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ധ്രുവ ജയശങ്കറിന്റെ ഉത്തരവാദിത്വം.
ഇന്റോ-യുഎസ് വ്യാപാരം, അഫ്ഗാന് സമാധാന ചര്‍ച്ച, ഭീകരരുടെ വെല്ലുവിളി എന്നീ വിഷയങ്ങളെ കുറിച്ചു ധ്രുവയുടെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ യു.എസ് നയരൂപീകരണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇന്ന് പ്രധാനമന്ത്രി യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുമ്പോള്‍ ധ്രുവനും മോദിയോടൊപ്പം വേദി പങ്കിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: