Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭീകരരെ തെരഞ്ഞുപിടിക്കാന്‍ വരുന്നു നാറ്റ്ഗ്രിഡ

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Sep 26, 2019, 03:28 am IST
in Vicharam

ഇന്ത്യയില്‍നിന്ന് ഭീകരതയെ വേരോടെ പിഴുത് എറിയുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അതിന് വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുത്തിരുന്നു.

രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് എന്‍ഐഎയ്‌ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്. എന്‍ഐഎയ്‌ക്ക് രാജ്യത്തിന് പുറത്തേയ്‌ക്കും അന്വേഷണം നടത്താനുള്ള പ്രത്യേക അധികാരവും നല്‍കിയിരുന്നു. ഇപ്പോള്‍ മറ്റൊരു സുപ്രധാന തീരുമാനം കൂടി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നു. എല്ലാ മേഖലകളിലേക്കും ഇന്റലിജന്‍സിന്റെ നിരീക്ഷണം എത്തിക്കുന്നതാണ് പദ്ധതി. നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹ ശക്തികളുടെ അടിവേര് അറുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തേക്ക് വരുന്നവരേയും പോകുന്നവരെയും ഇതിലൂടെ വളരെ വേഗം നിരീക്ഷിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ബാങ്കിങ് ഇടപാടുകളുടെയും ഇമിഗ്രേഷന്റെയും വിവരങ്ങള്‍ നാറ്റ്ഗ്രിഡിന് ലഭ്യമാക്കുന്നുണ്ട്. 

രാജ്യത്തേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ലഭ്യമാകാതിരുന്നതാണ് 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയായത്. 2006ലും 2008ലും കൊടുംഭീകരന്‍ ഡേവിഡ് ഹെഡ്ലി ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തായിബയ്‌ക്ക് കൈമാറിയതും ഹെഡ്ലിയായിരുന്നു. ഹെഡ്ലിയുടെ നീക്കങ്ങള്‍ അന്ന് തിരിച്ചറിയാനാവാതെ പോയത് ഇത്തരമൊരു ഇന്റലിജന്‍സ് സംവിധാനം ഇല്ലാതിരുന്നതുകൊണ്ടാണ്. അതുകൊണ്ട്തന്നെ ഇനി ഇത്തരമൊരു നീക്കം ഒരുഭാഗത്ത്‌നിന്നും ഉണ്ടാവാതിരിക്കാനും, ഉണ്ടായാല്‍ അത് ഫലപ്രദമായി പ്രതിരോധിക്കാനും തക്ക സംവിധാനത്തിലാണ് നാറ്റ്ഗ്രിഡ് എന്ന പുതിയ ഇന്റലിജന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ഇരുപതിലേറെ മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും ഇന്റലിജന്‍സിന്റെ നിരീക്ഷണ വലയം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരശക്തികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ആവശ്യമായ പണം ലഭിക്കുന്നത് ബാങ്കുകള്‍ വഴിയാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ബാങ്കിടപാടുകള്‍ മുതല്‍ തീവണ്ടിയാത്രകള്‍ വരെയുള്ള എല്ലാ മേഖലകളിലും നിരീക്ഷണം ഉണ്ടാകും. 

റിയല്‍ ടൈം ഡേറ്റയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നാറ്റ്ഗ്രിഡ് രൂപീകരിക്കാന്‍ 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് തീരുമാനം ഉണ്ടായത്. 2010 ഏപ്രില്‍ 8ന് നാറ്റ്ഗ്രിഡിനായി കേന്ദ്രമന്ത്രിസഭ 3,400 കോടി രൂപയുടെ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍, 2012ന് ശേഷം ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. വകുപ്പുകള്‍ തമ്മിലുള്ള വടംവലികളും പദ്ധതിക്ക് തിരിച്ചടിയുണ്ടാക്കി. നരേന്ദ്രമോദി അധികാരത്തിലേറിയതിന് പിന്നാലെയാണ് നാറ്റ്ഗ്രിഡിനെ ശക്തമായ ഇന്റലിജന്‍സ് സംവിധാനമാക്കി മാറ്റാന്‍ തീരുമാനിച്ചത്. 2016ല്‍ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അവലോകന യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അശോക് പട്നായിക്കിനെ സിഇഒയായും നിയോഗിച്ചു. അമിത്ഷാ ആഭ്യന്തരമന്ത്രി സ്ഥാനത്ത് എത്തിയതോടെ നാറ്റ്ഗ്രിഡ് പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. രാജ്യത്ത് വരികയും പോവുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന വിവരശേഖരണമാണ് നാറ്റ്ഗ്രിഡിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ബാങ്കിങ്, മറ്റ് സാമ്പത്തിക ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ടെലികമ്യൂണിക്കേഷന്‍, നികുതി, വിമാനയാത്ര, ട്രെയിന്‍ യാത്ര തുടങ്ങി വ്യക്തികളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായുള്ള സകലകാര്യങ്ങളും നാറ്റ്ഗ്രിഡിന്റെ നിരീക്ഷണത്തിന് കീഴില്‍ വരും. ആദ്യഘട്ടത്തില്‍ 10 ഏജന്‍സികളും 21 സേവനദാതാക്കളും നാറ്റ്ഗ്രിഡിനോട് സഹകരിച്ച് പ്രവര്‍ത്തിക്കും. തുടര്‍ന്നുള്ള ഓരോ ഘട്ടങ്ങളിലും 950, 1000 സ്ഥാപനങ്ങള്‍ വീതം നാറ്റ്ഗ്രിഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. 

നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്ഐയു), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ്സ് (സിബിഡിടി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് ഇന്റലിജന്‍സ് (ഡിജിസിഇഐ), നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവയാണ് നാറ്റ്ഗ്രിഡ് ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്ന ഏജന്‍സികള്‍. ആരംഭത്തില്‍ സംസ്ഥാന ഏജന്‍സികള്‍ക്കൊന്നും നാറ്റ്ഗ്രിഡിന്റെ സേവനം ലഭിക്കില്ല. അവശ്യവിവരങ്ങള്‍ സിബിഐ അടക്കമുള്ള ഏജന്‍സികള്‍ വഴി സഹായം തേടാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.