ഹൂസ്റ്റൺ: ആഗോള തലത്തിൽ നിരപരാധികളായ പൗരന്മാർക്കെതിരെ ഭീകര ഭീഷിണിയുയർത്തുന്ന റാഡിക്കൽ ഇസ്ലാമിക് ഭീകരതയ്ക്കെതിരെ ഇന്ത്യയുൾപ്പെടെയുള്ള ലോകരാഷ്ടങ്ങളെ സഹകരിപ്പിച്ചു ശക്തമായ പോരാട്ടം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ്. അതിർത്തിയിൽ സുരക്ഷിത്വം ഉറപ്പാക്കുന്നതിന് അമേരിക്കയും, ഇന്ത്യയും തുല്യപ്രാധാന്യമാണ് നൽകുന്നതെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. അതിർത്തിയിലൂടെയുള്ള അനധിക്രത കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഹൂസ്റ്റണിൽ സംഘടിപ്പിച്ച ഹൗഡി മോദി സംഗമത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ട്രംപ്. പതിനായിരങ്ങൾ പങ്കെടുത്ത ഏറ്റവും വലിയ സ്വീകരണമാണ് സംഘടകർ ഹൂസ്റ്റണിൽ ഒരുക്കിയത്. മോദിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസംഗം സ്റ്റെനി ഹോയര്‍ ഇന്ത്യയുടെയും അമേരിക്കയുയും ജനാധിപത്യത്തിലും സെക്കുലറിസത്തിലുമുള്ള വിശ്വാസം പ്രശംസനീയമാണെന്നു ചൂണ്ടിക്കാട്ടി. ഗാന്ധിജിയേയും നെഹ്രുവിനെയും അദ്ദേഹം പേരെടുത്തു പറയുകയും ചെയ്തു.
ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഇല്ലിനോയിയില്‍ നിന്നുള്ള രാജാ കൃഷ്ണമൂര്‍ത്തി മാതമാണ് എത്തിയത്. കശ്മീർ പ്രശ്നത്തില്‍ പ്രതികരിച്ച ന്യുയോര്‍ക്കില്‍ നിന്നൂള്ള കോണ്‍ഗ്രസംഗം ടൊം സുവോസിയും കോണ്‍ഗ്രസ് വുമന്‍ കരലിന്‍ മലനിയും എത്തി. ഒട്ടേറേ കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും കെന്റക്കി ഗവര്‍ണര്‍ മാറ്റ് ബെവിനും പങ്കെടുത്തവരില്പെടുന്നു.
അമേരിക്കൻ നികുതിദായകർ നൽകുന്ന പണം അനധികൃത കുടിയേറ്റക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നതിനു രാഷ്ടീയക്കാരനോ, രാഷ്ടീയ പാർട്ടിയോ ആരെങ്കിലും ശ്രമിച്ചാൽ അതിനെ ഒരു വിധത്തിലും അംഗീകരികയില്ലെന്നു ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻപ് ഇന്ത്യൻ അമേരിക്കൻ പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
റാഡിക്കൽ ഇസ്ലാമിക് ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോൾ മോദി ഉൾപ്പെടെയുള്ളവർ സീറ്റുകളിൽ നിന്നും എഴുനേറ്റുനിന്നു കരഘോഷം മുഴക്കിയത് പ്രത്യേകം ശ്രദ്ധിക്കപെട്ടു. നേരത്തെ തീരുമാനിച്ച സമയത്തിനും വളരെ വൈകിയാണ് പ്രസംഗം ആരംഭിച്ചത്. ഇരുപതു മിനുട്ടു നീണ്ടുനിന്ന പ്രസംഗത്തിൽ ഇന്ത്യയെയും, പ്രധാനമന്ത്രിയെയും വാനോളം പ്രശംസിക്കുന്നതിനു ട്രംപ് മറന്നില്ല. നരേന്ദ്ര മോദിയാണ് ട്രംപിനെ പ്രസംഗത്തിനായി ക്ഷണിച്ചത് ഇന്ത്യൻ സമൂഹത്തിന്റെ ചിരകാല പ്രതീക്ഷയായ ഹൂസ്റ്റണിൽ നിന്നും ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സർവീസ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരിന്നു മോദിയുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: