വന്‍ താരനിരകളെ നിരത്തി മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്ന ചിത്രമായ മരക്കാറിനെ പ്രശംസിച്ച് താരങ്ങള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ‘ആശീര്‍വാദത്തോടെ മോഹന്‍ലാല്‍’ എന്ന പരിപാടിയില്‍ ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് മരയ്ക്കാറിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട പൃഥ്വിരാജ് പറഞ്ഞത് ഇതൊരു മലയാളം സിനിമയാണെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ്. മലയാള സിനിമ ഇതുവരെ കാണാത്ത വിസ്മയലോകം പ്രേക്ഷകന് സമ്മാനിക്കുന്ന സിനിമ തന്നെയാണ് മരക്കാര്‍ എന്നതിന് തീര്‍പ്പ് കല്പിക്കുന്ന ചടങ്ങായിരുന്നു അത്.
മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്ജുന്, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, സിദ്ധിഖ്, ഫാസില്‍ തുടങ്ങിയ വന്‍ നിര അണിനിരക്കുന്ന പ്രിയദര്ശന് ചിത്രത്തില്‍ ഹോളിവുഡിനെ വെല്ലുന്ന ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമുദ്രത്തിന്റെ ഗാംഭീര്യവും പടുകൂറ്റന്‍ പായ്ക്കപ്പലുകളുമെല്ലാം അമ്പരപ്പിക്കുന്ന ദൃശ്യാനുഭവമാണ് നല്‍കുന്നത്. കടലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം നയിക്കുന്ന കുഞ്ഞാലി മരക്കാര്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കും എന്നത് തീര്‍ച്ചയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ , കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ റോയ് , മൂണ്‍ ഷോട്ട് എന്റെര്റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020ല്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: