Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാരിക്കോരി വായ്പ; പലിശയെപ്പറ്റി മിണ്ടരുത്

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Sep 21, 2019, 02:20 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) എന്ന പേരില്‍ 1997ല്‍ ആണ് കണ്ണൂര്‍ കേന്ദ്രമാക്കി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ആരംഭിച്ചത്. റബ്ബര്‍ കര്‍ഷകരില്‍നിന്ന് റബ്ബര്‍ ഷീറ്റുകള്‍, ലാറ്റെക്‌സ്, റബ്ബര്‍ തടികള്‍ എന്നിവ സംഭരിച്ച് റബ്ബര്‍, റബ്ബര്‍ത്തടി അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണം നടത്തുക എന്നതാണ് റബ്‌കോയുടെ ലക്ഷ്യം. കഴിഞ്ഞ പത്തിരുപത് വര്‍ഷത്തിനുള്ളില്‍ റബ്ബര്‍ ഫര്‍ണിച്ചര്‍, ചെരുപ്പ്, പാനല്‍ബോര്‍ഡ്, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, സൈക്കിള്‍ ടയര്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ പലഭാഗത്തായി തുടങ്ങി. റബ്‌കോ ഹുവാട് വുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റബ്‌കോ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും റബ്‌കോ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്രോജക്ട്, റബ്‌കോ ഫാമേഴ്‌സ് അലയന്‍സ് സ്ട്രാറ്റജി തുടങ്ങിയ പദ്ധതികളും സഹകരണസംഘത്തെ മുന്‍നിര്‍ത്തി ആരംഭിച്ചു. വിവിധ യൂണിറ്റുകളിലേക്കുള്ള ജോലിക്കാരുടെ നിയമനം ഒരുതരത്തില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റ് തന്നെയായിരുന്നു.

1997ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് റബ്‌കോ രൂപംകൊണ്ടത്. 97 മുതല്‍ ഇന്നുവരെയുള്ള മൂന്ന് ഇടതുസര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചു.  എല്‍ഡിഎഫ് ഭരണകാലത്തെല്ലാം റബ്‌കോ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍നിന്നും സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍നിന്നും കയ്യയച്ച് വായ്പകള്‍ നേടി. 

2008ല്‍ എന്‍സിഡിസി 47.36 കോടി രൂപ 10 ശതമാനം പലിശയ്‌ക്ക് കടംവാങ്ങി. ഈ തുക എട്ട് വര്‍ഷംകൊണ്ട് തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണ് വായ്പ അനുവദിച്ചത്. ഒരു രൂപപോലും തിരിച്ചടച്ചില്ല. 2010ല്‍ വിവിധ ബാങ്കുകളില്‍നിന്ന് 12 ശതമാനം പലിശയ്‌ക്കാണ് 116.57 കോടി രൂപ വായ്പയെടുത്തത്. ഇതും ഇതുവരെ തിരിച്ചടച്ചില്ല. കേരള സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് 2008ല്‍ 175.7 കോടിയും 2009ല്‍ 25 കോടിയും കടമെടുത്തു. 10.5 ശതമാനം പലിശയാണ് വ്യവസ്ഥ ചെയ്തത്. ഇങ്ങനെ മൊത്തം 364.63 കോടി രൂപ ഉപാധികളൊന്നുമില്ലാതെ വായ്പയെടുക്കുകയും പലിശപോലും തിരിച്ചടക്കാതിരുന്ന സ്ഥാപനത്തിന്റെ ബാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

തലശ്ശേരി ചെറുകിട വ്യവസായ പാര്‍ക്കില്‍ റബ്കോയ്‌ക്ക് കിന്‍ഫ്രയുടെ 23.435 ഏക്കര്‍ ഭൂമി അനുവദിച്ചതും വ്യവസ്ഥകള്‍ പാലിക്കാതെയാണ്. ഈ ഭൂമിയില്‍ ഉള്‍പ്പെട്ട 3.605 ഏക്കര്‍ അധികഭൂമി പാട്ടത്തവണയുടെ ആദ്യതവണ അടക്കാതെയും ലൈസന്‍സ് എഗ്രിമെന്റില്‍ ഏര്‍പ്പെടുത്താതെയുമാണ് റബ്കോ ഗ്രൂപ്പ് കൈവശപ്പെടുത്തിയത്. പാട്ടത്തുക 44.96 ലക്ഷം രൂപ ഇതുവരെ അടച്ചില്ലെങ്കിലും റഗുലേഷന്‍ അനുസരിച്ചുള്ള ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികളെടുക്കാന്‍ കിന്‍ഫ്ര തയ്യാറായില്ല. 96.01 ലക്ഷം രൂപ അധിക പാട്ടത്തുക കിന്‍ഫ്ര ആവശ്യപ്പെട്ടതും റബ്കോ നല്‍കിയിട്ടില്ല. 2012 ഡിസംബര്‍ വരെയുള്ള കാലയളവിലെ കോമണ്‍ ഫെസിലിറ്റി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, വാര്‍ഷിക ലൈസന്‍സ് ഫീ എന്നീ ഇനങ്ങളില്‍ അടക്കേണ്ട 52.80 ലക്ഷം രൂപയും റബ്കോ അടച്ചിട്ടില്ല. നിയമപ്രകാരമുള്ള ഒരുനടപടികളും പാലിക്കാതെ കിന്‍ഫ്രയുടെ സ്ഥലം പാട്ടത്തിനെടുത്ത് അത് ഉപയോഗപ്പെടുത്താന്‍ ഭരണകൂടത്തെ ദുരുപയോഗം ചെയ്യുകയാണ് സിപിഎം നേതൃത്വത്തിലുള്ള റബ്കോ ഭരണസമിതി ചെയ്തത്.

തുടക്കം മുതല്‍ കോടികളുടെ നഷ്ടവുമായി ഇരുപത് വര്‍ഷത്തിലേറെക്കാലം മുന്നോട്ടുപോയ ഒരു സ്ഥാപനത്തെ അതിന്റെ സ്വാഭാവിക മരണത്തിന് അനുവദിക്കുന്നതിന് പകരം അതിനെ സംരക്ഷിക്കാന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് വീണ്ടും കൈയിട്ടുവാരുകയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്തത്. ആസ്തിപോലും കണക്കിലെടുക്കാതെയാണ് സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും മറ്റ് സഹകരണ ബാങ്കുകളില്‍നിന്നും ഉപാധികളില്ലാത്ത വായ്പ സിപിഎം നേതാക്കള്‍ നേടിക്കൊടുത്തത്. മറ്റ് സഹകരണ സ്ഥാപനങ്ങളെയും അപകടക്കെണിയിലാക്കിക്കൊണ്ടാണ് റബ്കോ നിലനില്‍ക്കുന്നത്. പാലായിലെ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പൂട്ടിപ്പോയത് റബ്കോ മൂന്നരക്കോടിയിലേറെ രൂപ കുടിശ്ശിക ഉണ്ടാക്കിയതുകൊണ്ടാണ്.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഡിപാര്‍ട്ടുമെന്റുകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍ റബ്കോയില്‍നിന്ന് വാങ്ങണമെന്ന ഉത്തരവ് പലവട്ടം സ്റ്റോര്‍സ് ആന്റ് പര്‍ച്ചേസ് ഡിപാര്‍ട്ട്മെ ന്റ് പുറപ്പെടുവിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ച സമയത്തായിരുന്നു ഈ ഉത്തരവുകളെല്ലാം ഇറങ്ങിയത്. ഏറ്റവുമൊടുവില്‍ 2018 ആഗസ്റ്റ് 6ന് ആണ് ഉത്തരവിറക്കിയത്. ടെന്‍ഡര്‍ വിളിക്കാതെതന്നെ ഓര്‍ഡറിനൊപ്പം നല്‍കിയ വിലവിവരപ്പട്ടിക പ്രകാരം ഫര്‍ണിച്ചറുകള്‍ വാങ്ങണമെന്നാണ് ഉത്തരവില്‍ പറയുന്നത്. റബ്കോ ഫര്‍ണിച്ചറുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടും റബ്കോ നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കുതന്നെ പോയിക്കൊണ്ടിരുന്നു. റബ്കോ ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ചും റബ്ബര്‍വുഡ് ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡ് ഉണ്ടായിട്ടും ശതകോടിയുടെ നഷ്ടം ഈ സ്ഥാപനത്തിന് എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് വായ്പകള്‍ വാങ്ങിനല്‍കുന്നതിന് ചുക്കാന്‍ പിടിച്ച സര്‍ക്കാര്‍ അന്വേഷണം നടത്താതിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. സഹകരണപ്രസ്ഥാനത്തെ മറയാക്കി പാര്‍ട്ടി നേതാക്കള്‍ക്ക് ധൂര്‍ത്തടിക്കാനും പൊതുഖജനാവിലെ പണം കൈയിട്ടുവാരാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് റബ്കോ ഉള്‍പ്പെടെയുള്ള ചില സഹകരണ സ്ഥാപനങ്ങളെ സിപിഎം നിലനിര്‍ത്തുന്നത്.

(നാളെ: ‘സര്‍ക്കാര്‍ പണം പാര്‍ട്ടിയിലേക്ക്’)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Thiruvananthapuram

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

India

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

Kerala

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies