രാജസ്ഥാന്: 1997ല്‍ ട്രെയിനിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ച കേസില്‍ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ റെയില്‍വേ കോടതി കേസെടുത്തു. അജ്മീറില്‍ ‘ബജ്രംഗ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം.
2413-എ അപ്ലിങ്ക് എക്സ്പ്രസിലെ അപായച്ചങ്ങല വലിച്ചെന്നും ട്രെയിന്‍ ഇതുമൂലം 25 മിനിറ്റ് താമസിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. 2009ല്‍ ഇവര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ കോടതി കേസെടുത്തെന്നും 2010ല്‍ സെഷന്‍സ് കോടതി കേസ് തള്ളിയെന്നും ഇരവരുടെ അഭിഭാഷകന് എ.കെ.ജെയിന് പറഞ്ഞു. സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും പുറമെ സ്റ്റണ്ട്മാന് ടിനു വര്‍മ്മ, സതീഷ് ഷാ എന്നിവരും കേസില്‍ പ്രതികളാണ്.
കേസിനെക്കുറിച്ച് താരങ്ങൾ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. നരേനയിലെ സ്റ്റേഷന് മാസ്റ്ററായിരുന്ന സീതാറാം മലാകറുടെ പരാതിയിലാണ് കേസെടുത്തത്. കേസ് സെപ്റ്റംബര്‍ 24ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: