Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാധികളില്‍ പ്രവേശിക്കുന്ന ബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 20, 2019, 02:22 am IST
in Samskriti

ചിന്മയാമിഷന്‍, തിരുവനന്തപുരം

ഉഭയലിംഗാധികരണം തുടരുന്നു. ഇനി 4 സൂത്രങ്ങള്‍ കൂടി ഇതിലുണ്ട്.

സൂത്രം:  അത ഏവചോപമാ സൂര്യകാദി വത്

അതുകൊണ്ട് തന്നെയാണ് സൂര്യപ്രതിബിംബം പോലെ എന്നും മറ്റും ഉപമിക്കുന്നത്.

ഉപാധികളില്‍ അന്തര്യാമിയായിരിക്കുന്നതിനാല്‍ ബ്രഹ്മം വേറെ വേറെയായിത്തോന്നും. വാസ്തവത്തില്‍ അത് ഏകവും അദ്വിതീയവും നിര്‍ഗുണവുമാണ്. ആകാശത്തില്‍ സൂര്യനും ചന്ദ്രനും ഒന്നേ ഉള്ളുവെങ്കിലും വിവിധ ജലാശയങ്ങളിലും മറ്റും വേറെ വേറെയായി പ്രതിബിംബിക്കുന്നതുപോലെ കാണും.

ബ്രഹ്മ ബിന്ദൂപനിഷത്തി ല്‍ ‘ഏകം ഏവ ഹി ഭൂതാത്മാ ഭൂതേ ഭൂതേ വ്യവസ്ഥിത ഏകധാ ബഹുധാ ചൈവ ദൃശ്യതേ ജലചന്ദ്രവത്’ അതാത് ഉപാധികളിലിരിക്കുന്ന ഭൂതാത്മാവ് ജലത്തില്‍ പ്രതിബിംബിച്ച ചന്ദ്രനെപ്പോലെ ഒന്നായും പലതായും കാണപ്പെടുന്നു.ആകാശത്തിലെ ഒരേ ഒരു സൂര്യനോ ചന്ദ്രനോ പല ജലാശയങ്ങളില്‍ പ്രതിബിംബിക്കുമ്പോള്‍ പലതായിക്കാണുന്നു. ജലാശയത്തിന്റെ ശുദ്ധിയ്‌ക്കനുസരിച്ച് പ്രതിബിംബത്തിന്റെ വ്യക്തതയിലും മറ്റും വ്യത്യാസമുണ്ടാകും.

അതുപോലെ ചിന്മയനും ഏകനുമായ ആത്മാവ് പല ഉപാധികളില്‍ പലതായി കാണപ്പെടുന്നു എന്ന് ശ്രുതി വ്യക്തമാക്കുന്നു. പ്രതിഫലന ഉപാധിയുടെ വ്യത്യാസമനുസരിച്ച് ബ്രഹ്മ പ്രതിബിംബത്തിനും മാറ്റമുണ്ടാകും.

സൂത്രം:  അംബുവദഗ്രഹണാത്തു ന തഥാത്വം

ജലം പോലെ ഇന്ദ്രിയ വിഷയമല്ലാത്തതിനാല്‍ ജലചന്ദ്രനെപ്പോലെ എന്ന് പറഞ്ഞത് ശരിയായില്ല.

പൂര്‍വപക്ഷത്തിന്റെ വാദമാണിത്. ജലവും ചന്ദ്രനും വിഭിന്നങ്ങളും മൂര്‍ത്തങ്ങളുമാണ്. രണ്ടും രണ്ടു സ്ഥലത്താണ്. എന്നാല്‍ ആത്മാവും ഉപാധികളും അങ്ങനെയല്ലാത്തതിനാല്‍ ജലചന്ദ്രന്റെ ഉദാഹരണം പറഞ്ഞത് ശരിയായില്ലെന്നാണ് ഇവരുടെ വാദം. ആത്മാവ് അരൂപിയായതിനാല്‍ മൂര്‍ത്തമല്ല ഉപാധിയോട് കൂടെയിരിക്കുന്നതിനാല്‍ മറ്റൊരിടത്തമല്ല എന്നുമാണ് വാദം.

സൂത്രം:  വൃദ്ധി ഹ്രാസഭാക്ത്വമന്തര്‍ഭാവാ ദുഭയസാമഞ്ജസ്യാദേവം

ഉപാധികളില്‍ അന്തര്‍ഭവിച്ചിരിക്കുന്നതു കൊണ്ട് ഉപാധികളെ അനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നതിനാല്‍ രണ്ടിനും ചേര്‍ച്ചയുള്ളതിനാലാണ് ഇങ്ങനെ സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. പൂര്‍വപക്ഷത്തിനുള്ള മറുപടിയാണ് ഈ സൂത്രം.ഒന്നിനെ മറ്റൊന്നിനോട് ഉപമിക്കുമ്പോള്‍ ഉപമിക്കുന്ന വസ്തുവിനും മറ്റേതിനും തമ്മില്‍ എല്ലാ ധര്‍മ്മങ്ങളിലും സാദൃശ്യമുണ്ടാകില്ല. ചില ധര്‍മ്മങ്ങളിലുള്ള സാദൃശ്യമാണ് ഉപമയില്‍ കാണുക.

വെള്ളത്തില്‍ പ്രതിബിംബിക്കുന്ന ചന്ദ്രന് ജലാശയത്തിന്റെ വലുപ്പചെറുപ്പമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അതുപോലെ ഉപാധികളില്‍ പ്രതിബിംബിക്കുന്ന ആത്മാവിനും ഉപാധികളുടെ വ്യത്യാസമനുസരിച്ച് വ്യത്യാസങ്ങളുണ്ടെന്ന് തോന്നാം. വെള്ളം ഇളകുമ്പോള്‍ പ്രതിബിംബത്തിനും ഇളക്കമുണ്ടാകും.എന്നാല്‍ യഥാര്‍ത്ഥ സൂര്യനേയോ ചന്ദ്രനേയോ ഇത് ബാധിക്കില്ല. അതുപോലെ ഉപാധികള്‍ക്കനുസരിച്ച് ആത്മാവിന് ചലനം പോലുള്ള മാറ്റങ്ങള്‍ ഉണ്ടെന്ന് തോന്നാം. ഇത് വെറും തോന്നല്‍ മാത്രം. ആത്മാവിനെ ഇതൊന്നും ബാധിക്കില്ല. അതിനാല്‍ ഉപമ യുക്തം തന്നെയാണ്

സൂത്രം ദര്‍ശനാച്ച

ദേഹം മുതലായ ഉപാധികളില്‍ ബ്രഹ്മം പ്രവേശിച്ചുവെന്ന് ശ്രുതിയില്‍ കാണുന്നതിനാല്‍ ജലചന്ദ്രന്റെ ഉദാഹരണം യുക്തമാണ്. 

ഉപാധികളില്‍ ബ്രഹ്മം പ്രവേശിക്കുന്നതായി ശ്രുതിയില്‍ പറയുന്നുണ്ട്. ബൃഹദാരണ്യകത്തില്‍  ‘പുരശ്ചക്രേ ദ്വിപദഃ പുരശ്ച ക്രേ ചതുഷ് പദഃപുരഃ സ പക്ഷീഭൂത്വാ പുരഃ പുരുഷ ആവിശത്’  പരമാത്മാവ് രണ്ടു കാലുള്ളവയേയും നാല് കാലുള്ളവയേയും സൃഷ്ടിച്ചു. താന്‍ തന്നെ ലിംഗാത്മാവായിത്തീര്‍ന്ന് ഈ ശരീരങ്ങളില്‍ പ്രവേശിച്ചു എന്ന് പറയുന്നു. ഛാന്ദോഗ്യത്തില്‍ ‘ഹന്താഹം ജീവേനാത്മാനാനുപ്രവിശ്യ നാമരൂപേ വ്യാകരവാണീതി’ താന്‍ ഈ ഭൂതങ്ങളില്‍ ജീവാത്മനാ അനുപ്രവേശിച്ച് നാമരൂപങ്ങളെ സ്പഷ്ടമാക്കിത്തീര്‍ക്കാമെന്ന പ്രസ്താവനയുണ്ട്.

ഇങ്ങനെ ബ്രഹ്മം ഉപാധികളില്‍ പ്രവേശിക്കുന്നതായി പല ഉപനിഷത്തുകളിലും പറയുന്നതിനാല്‍ ജലചന്ദ്രന്റെ ഉദാഹരണം യുക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.