Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മം നിരാകാരം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Sep 19, 2019, 03:00 am IST
in Samskriti

ഉഭയലിംഗാധികരണം തുടരുന്നു

സൂത്രം – പ്രകാശവച്ചാവൈയര്‍ത്ഥ്യം

സൂര്യന്‍, ചന്ദ്രന്‍ മുതലായവയുടെ പ്രകാശം പോലെയും വ്യര്‍ത്ഥമല്ലായ്‌മ ഉണ്ടാകുന്നു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രകാശമെന്നപോലെ രണ്ടില്‍ ഏതെങ്കിലും ഒന്നിന്റെ ലക്ഷണമോ വര്‍ണനമോ ആയ വേദവാക്യം പ്രയോജനമില്ലാത്തതല്ല എന്ന വ്യാഖ്യാനവുമുണ്ട്.

സൂര്യന്റെയും ചന്ദ്രന്റെയുമൊക്കെ പ്രകാശം ഭൂമി മുതലായ ഉപാധികളില്‍ തട്ടി ഉപാധികളുടെ രൂപത്തെ പ്രകാശിക്കുന്നത് പോലെ ബ്രഹ്മവും ഓരോ ഉപാധികളോട് ചേര്‍ന്ന് ആ ഉപാധിയുടെ രൂപത്തില്‍ പ്രകാശിക്കുന്നു.

അവിദ്യ മൂലമുള്ള ഉപാധിയുടെ രൂപം ബ്രഹ്മത്തിന്റെയാണ് എന്ന് തോന്നിക്കുന്നു.

ആ ഉപാധി രൂപത്തിലുള്ള ബ്രഹ്മത്തെ ഉപാസിച്ച് ഉപാസകന്‍ ബ്രഹ്മപദത്തെ പ്രാപിക്കും. അത് ശുദ്ധവും നിര്‍ഗുണവുമായ ബ്രഹ്മത്തോടുള്ള ഏകീഭാവമാണ് മോക്ഷപദമാണ്.

സഗുണ  സാകാര ബ്രഹ്മത്തെക്കുറിച്ചുള്ള വര്‍ണന അതിനാല്‍ വെറുതെയല്ല. അതു കൊണ്ട് സഗുണസാകാര ബ്രഹ്മത്തെക്കുറിച്ച് ശ്രുതികളില്‍ പറയുന്നത്. എങ്കിലേ ലോക വ്യവഹാരം നടക്കൂ. അതിനര്‍ത്ഥം അത് യഥാര്‍ത്ഥമെന്നല്ല.ഇക്കാരണങ്ങളാല്‍ ബ്രഹ്മം സഗുണ സാകാരമെന്നും നിര്‍ഗുണ നിരാകാരമെന്നും രണ്ട് തരത്തിലുണ്ട് എന്ന് പറയുന്നത് ശരിയല്ല.

രണ്ടാമത്തെ നിര്‍വചനപ്രകാരം –

അഗ്നിയും മിന്നലും രണ്ട് രൂപങ്ങളാണ്. ഒന്ന് പ്രകടവും മറ്റേത് പ്രകടമല്ലാത്തതുമാണ്.ഇതില്‍ ഏതെങ്കിലുമൊന്ന് വ്യര്‍ത്ഥമാണെന്ന് പറയാനാകില്ല. അതുപോലെ ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണങ്ങളായ രണ്ട് ഭാവങ്ങളും നിരര്‍ത്ഥങ്ങളല്ല. ശ്രുതിയില്‍ രണ്ട് തരത്തിലുമുള്ള വര്‍ണനയുണ്ട്. അത് പ്രമാണമാണ്. രണ്ട് ഭാവങ്ങളേയും മാനിക്കണമെന്നാണ് ഈ പക്ഷം. എന്നാല്‍ ബ്രഹ്മം ഒന്ന് മാത്രം.

സൂത്രം – ആഹ ച തന്മാത്രം

ബ്രഹ്മം ചൈതന്യ മാത്രമാണെന്ന് ശ്രുതി പറയുന്നു.

സഗുണ വാചകത്തിന്റെ പ്രയോഗം ഇല്ലെന്ന് പറയാം.

ബ്രഹ്മം നിരാകാര ചൈതന്യം മാത്രമാണെന്ന് ശ്രുതി വ്യക്തമാക്കുന്നു.

ബൃഹദാരണ്യകത്തില്‍ ‘സ യഥാ സൈന്ധവ ഘനോ/നന്തരോ/ബാഹ്യ .കൃത്സനോരസഘന ഏവ, ഏവ വാ അരേ അയമാത്മാനന്തരോ/ബാഹ്യ: കൃത്സന: പ്രജ്ഞാനഘന ഏവ’ – ഉപ്പുകട്ട വെള്ളത്തിലിട്ടാല്‍ അകവും പുറവുമില്ലാതെ പൂര്‍ണമായും രസമയമായിരിക്കുന്നത് പോലെ ആത്മാവ് അകവും പുറവുമില്ലാത്ത പൂര്‍ണമായ പ്രജ്ഞാനഘനം തന്നെയാണ്. അതിന് സഗുണ സാകാര ഭാവമേ ഇല്ല.

തൈത്തിരീയത്തില്‍ സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്നാണ് ബ്രഹ്മത്തെ വര്‍ണിച്ചിരിക്കുന്നത്. അത് സഗുണ സാകാരമായി പറയുന്നേയില്ല.

സൂത്രം -ദര്‍ശയതി ചാഥോ അപി സ്മര്യതേ

അതിനു ശേഷവും ബ്രഹ്മം നിര്‍ഗുണമാണെന്ന് ശ്രുതി കാണിക്കുന്നുണ്ട്. മാത്രമല്ല സ്മൃതിയിലും അങ്ങനെ പറയുന്നു.

ബ്രഹ്മം നിര്‍ഗുണ നിരാകാരമാണെന്നു ശ്രുതി വീണ്ടും പറയുന്നുണ്ട്. ബൃഹദാരണ്യകത്തില്‍ ‘അഥാത ആദേശോ നേതി നേതി’ – ഇതല്ല ഇതല്ല എന്ന് സ്വരൂപങ്ങളെയെല്ലാം നിഷേധിച്ച് ബ്രഹ്മം നിരാകാരം തന്നെയെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.

കേനോപനിഷത്തില്‍ ‘അന്യദേവ തദ്വിദിതാദഥ അവിദിതാദധി ‘ – അറിഞ്ഞതും അറിയാത്തതുമായ എല്ലാറ്റില്‍ നിന്നും വേറെയാണത് എന്ന് പറയുന്നുണ്ട്.

തൈത്തിരീയോപനിഷത്തില്‍ ‘യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ’ വാക്കിനും മനസ്സിനും വിഷയമല്ലാത്തതാണത് എന്ന് പല തരത്തില്‍ ശ്രുതി ബ്രഹ്മം നിരാകാരമെന്ന് ഉറപ്പിക്കുന്നു. സ്മൃതിയിലും അത് തന്നെ പറയുന്നു. ഭഗവദ് ഗീതയില്‍ ഭഗവാന്‍ പറയുന്നു.- ‘ജ്ഞേയം യത്തത് പ്രവക്ഷ്യാമി യജ്ഞാത്വാ/മൃതമശ്‌നുതേ അനാദിമത് പരം ബ്രഹ്മ ന സത്തന്നാസദുച്യതേ ‘ – അറിയേണ്ട വസ്തു എന്താണെന്ന് ഞാന്‍ പറയാം. അത് അറിഞ്ഞാല്‍ അമൃതത്വം പ്രാപിക്കാം. അനാദിയും എല്ലാറ്റിലും ശ്രേഷ്ഠവുമായ ബ്രഹ്മം ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകില്ല എന്ന്.

ഇത്തരത്തില്‍ ശ്രുതിയും സ്മൃതിയും ബ്രഹ്മം അരൂപവും അനിര്‍വചനീയവുമാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ ശ്രുതിയിലും സ്മൃതിയിലും ബ്രഹ്മത്തിന്റെ സഗുണ ലക്ഷണങ്ങളെ പറയുന്നു എന്നൊരു പക്ഷവും ഈ സൂത്രത്തെ ആധാരമാക്കി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

                                                                                                                             9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.