കൊച്ചി : സൗബിന് ഷാഹിറു, സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടോവിനോ തോമസ് സെപ്തംബര്‍ 18ന് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തു വിടും. 2019 ജനുവരിയിലാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ആദ്യത്തെ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്സ് ഹൈറ്സ് ഡിസൈന്‍ അസ്സോസിയേറ്റ്സിന്റെ പ്രിന്‍സിപ്പല്‍ ഡിസൈനറും കോ ഫൗണ്ടറുമായ കെ.കെ. മുരളീധരനാണ് പോസ്റ്റര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മൂന്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ്.
ബോളീവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 ന്റെ എഡിറ്റിങ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അണിനിരക്കുന്നുണ്ട്. ജയദേവന് ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രം നവംബര്‍ എട്ടിനാണ് റിലീസിനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: