കൊട്ടിയം: ദിനംപ്രതി കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് പോലീസുകാരില്ല. പരാതിക്കാര്‍ സമയത്തിന് നീതി ലഭിക്കാതെ വലയുന്നു.
ഇരവിപുരം സ്റ്റേഷനില്‍ പ്രമാദമായകേസുകളുടെ അന്വേഷണം ഇഴയുന്നതിന് പുറമെ പരാതികളുമായി എത്തുന്നവരും നിരാശരായി മടങ്ങുന്നു. ഗുരുതരമായ കേസുകള്‍ പോലും സമയബന്ധിതമായി അന്വേഷിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. സിപിഎം ഓഫീസില്‍ നിന്നുള്ള അറിയിപ്പനുസരിച്ചു കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നെന്ന ആക്ഷേപവും വ്യാപകമാണ്.
നാല്പതോളം പോലീസുകാര്‍ വേണ്ടിടത്ത് 25 പേരേയുള്ളൂ. ഒരു എസ്‌ഐ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ക്രമസമാധാനവും കേസന്വേഷണവും വേര്‍തിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതെല്ലാം കടലാസില്‍ മാത്രം. ക്രമസമാധാനച്ചുമതലയുള്ള എസ്‌ഐ തന്നെ മാസങ്ങള്‍ പഴക്കമുള്ള കേസുകള്‍ അന്വേഷിക്കേണ്ട ഗതികേടിലാണ്. അന്വേഷണ ചുമതലയുള്ള എസ്‌ഐക്കാകട്ടെ ക്രമസമാധാനവും നോക്കേണ്ടിവരുന്നു. വിശ്രമമില്ലാതെ ജോലിചെയ്യുകയാണ് സ്റ്റേഷനിലെ പോലീസുകാര്‍.
പോളയത്തോട് മുതല്‍ മേവറം വരെയും കാക്കത്തോപ്പ് മുതല്‍ പൊഴിക്കരവരെയും പാര്‍വത്യാര്‍മുക്ക് മുതല്‍ കൊച്ചുഡീസന്റ് മുക്ക് വരെയുമായി വ്യാപിച്ചുകിടക്കുന്ന ഇരവിപുരം സ്റ്റേഷന്‍ പരിധിയില്‍ ദിവസവും നൂറുകണക്കിന് പരാതികളാണ് ഉണ്ടാകുന്നത്. ഈ പരാതികളെല്ലാം തന്നെ സ്റ്റേഷനിലെത്തുന്നുമുണ്ട്. ഉന്നതഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി കൈമാറിയ പരാതികളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാല്‍ ഇതിനൊന്നും പരിഹാരം കണ്ടെത്താനാകുന്നില്ല. അതുകൊണ്ട് തന്നെ ഈ സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടും ആവശ്യത്തിന് പോലീസുകാരെ ഈ സ്റ്റേഷനിലേക്ക് നിയോഗിക്കാന്‍ മുകളില്‍ നിന്ന് നടപടി ഉണ്ടാകുന്നില്ല.
എസ്എഫ്‌ഐ നേതാക്കള്‍ സ്റ്റേഷനില്‍ കടന്നുകയറി തെറിവിളിച്ച സംഭവം മുതല്‍ ഭരണത്തിന്റെ തണലില്‍ സിപിഎമ്മുകാര്‍ സൃഷ്ടിക്കുന്ന ക്രമസമാധാനപ്രശ്‌നങ്ങള്‍ വരെ ഇരവിപുരത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: