മാറിയ കാലത്തില്‍ മലയാണ്മയുടെ സൗന്ദര്യവും ലാളിത്യവും സംഗമിക്കുന്ന ‘ശ്രാവണക്കാറ്റ്’ ആല്‍ബം ഓണപ്പാട്ടുകള്‍ക്കിടയില്‍ പ്രഥമ സ്ഥാനം നേടിക്കഴിഞ്ഞു. ചലച്ചിത്ര പിന്നണി രംഗത്തെ യുവഗായക നിരയില്‍ ഏറ്റവും ശ്രദ്ധേയനായ ഗായകന് രഞ്ജിത് ജയരാമനാണ് രചനയും സംഗീതവും ആലാപനവും. ഈ ഓണക്കാലത്തിറങ്ങിയ അമ്പതോളം ആല്‍ബങ്ങളില്‍ സംഗീതഗുണംകൊണ്ടും ദശ്യപ്പൊലിമകൊണ്ടും ആല്‍ബം വേറിട്ടുനില്ക്കുന്നു.
ദേശീയ പുരസ്കാര ജേതാവ് ബിജിബാലിന്റെ നേതൃത്വത്തിലുള്ള ബോധി സൈലന്റ് സ്കോപ്പിലൂടെ ഈ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. മ്യൂസിക് പ്രോഗ്രം ചെയ്തിരിക്കുന്നത് പ്രശസ്തനായ റാല്ഫിന് സ്റ്റീഫനാണ്.
പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്ന പുതു തലമുറയുടെ ഓണം വന്നോണം… എന്ന ഗാനം മനസ്സില്‍ ആനന്ദത്തിന്റെ അനുഭൂതി നിറയ്ക്കുന്നു. ഛായഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ജോബിന് കായനാട്. പ്രതിഭകളുടെ സംഗമം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും ‘ശ്രാവണക്കാറ്റ്….’ പ്രേക്ഷകര്‍ക്ക് ഈ ഓണക്കാലത്ത് ഒരു ദൃശ്യസംഗീത വിരുന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: