അജ്മാന്‍ : തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യുഎഇ അജ്മാന്‍ കോടതിയില്‍ നല്‍കിയിരുന്ന വണ്ടിച്ചെക്ക് കേസ് തള്ളി. തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയിരിക്കുന്നത്.
അജ്മാന്‍ കോടതി കേസ് തള്ളിയതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ തുഷാറിന്റെ പാസ്‌പോര്‍ട്ടും തിരിച്ചു നല്‍കിയിട്ടുണ്ട്. കേസ് ഇനി നിലനില്‍ക്കാത്തതിനാലാണ് പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടിയത്.
വലിയ ചതിയില്‍നിന്നാണ് രക്ഷപ്പെട്ടത്. നീതിയുടെ വിജയമാണ് ഇതെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. തന്റെ നിരപരാധിത്വമാണ് തെളിഞ്ഞിരിക്കുന്നത്. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിയോടും എം.എ. യൂസഫലിയോടും കേസില്‍ സഹായിച്ചതിന് നന്ദിയുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
















