തിരുവനന്തപുരം: കേരളത്തിലെ മുത്തൂറ്റ് ശാഖകള്‍ക്ക് മുന്നില്‍ സമരം സമരം നയിക്കുന്ന സി.ഐ.ടി.യു കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ കാണിക്കുന്നത് ഇരട്ടത്താപ്പ്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് കേരളത്തിലെ മൂത്തൂറ്റ് ശാഖകള്‍ക്ക് മുന്നില്‍ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. എന്നാല്‍ സംഘടനയ്‌ക്ക് ഭൂരിപക്ഷമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ ഓണം തുടങ്ങിയിട്ടും ഇതുവരെ ശമ്പളവിതരണം പൂര്‍ത്തികരിച്ചിട്ടില്ല. പണം തികയാത്തതിനാല്‍ െ്രെഡവര്‍, കണ്ടക്ടര്‍, മെക്കാനിക് തുടങ്ങി ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാര്‍ക്കു മാത്രം ആദ്യഘട്ടത്തില്‍ ശമ്പളം വിതരണം ചെയ്യാനാണു തീരുമാനം. ഇതിനുള്ള നടപടി ആരംഭിച്ചു.
സര്‍ക്കാര്‍ നല്‍കിയ 20 കോടി രൂപ മാത്രമാണു ശമ്പള വിതരണത്തിനായി കെഎസ്ആര്‍ടിസിയുടെ പക്കലുള്ളത്. ഓഗസ്റ്റിലെ ശമ്പളവിതരണം പൂര്‍ത്തിയാക്കാനും ഓണത്തോടനുബന്ധിച്ചുള്ള ബോണസും അലവന്‍സും വിതരണം ചെയ്യാനും ശബരിമലമണ്ഡല മകരവിളക്കു ക്രമീകരണങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് 20 കോടി രൂപ അനുവദിക്കുന്നതെന്നാണു ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുള്ളത്. എന്നാല്‍, എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണമെങ്കില്‍ തന്നെ 65 കോടി രൂപ വേണം. ഈ സാഹചര്യത്തിലാണ് ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാര്‍ക്കു മാത്രമായി ശമ്പളവിതരണം പരിമിതപ്പെടുത്തിയത്. തിങ്കളാഴ്ചയോടെ മറ്റുള്ളവര്‍ക്കും നല്‍കാമെന്ന് അധികൃതര്‍ പറയുന്നെങ്കിലും ഇതിനായി 30 കോടി രൂപയെങ്കിലും വേണം. എന്നാല്‍, ശമ്പളം കൃത്യമായി ലഭിക്കാത്തതിനെപ്പറ്റി സി.ഐ.ടി.യു ഇതുവരെ ഒരക്ഷരം ഒരിയാടിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
















