ദി ലൈറ്റ് മിനിസ്റ്ററി ക്രിയേഷന്‍സിന്റെ ബാനറില്‍ മാധ്യമ ഫോട്ടോഗ്രാഫര്‍ സുരേഷ് ചൈത്രം കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഭൂമിയിലെ ദൈവങ്ങള്‍.’ ഒരു ഗ്രാമത്തിലെ ഹിന്ദു-മുസ്ലിം കുടുംബങ്ങളുടെ തീവ്രമായ സ്നേഹബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മതത്തിനും സമുദായങ്ങള്‍ക്കുമപ്പുറം മുനഷ്യബന്ധങ്ങള്ക്കാണ് മൂല്യമെന്ന ബോധം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ഇതിവൃത്തം.
മതങ്ങളുടെയും ജാതിവ്യവസ്ഥയുടെയും പേരില്‍ ഇപ്പോള്‍ നടമാടുന്ന അവസ്ഥകള്‍ക്കെതിരായി ഭഗവദ്ഗീതയും ഖുറാനും ബൈബിളും നമ്മെ പഠിപ്പിക്കുന്നത് പരസ്പരം സ്നേഹിക്കാന്‍ ആണെന്നും, മതം മനുഷ്യനെ മയക്കുന്ന കറുപ്പാകരുതെന്നും ഈ സിനിമ ചൂണ്ടിക്കാട്ടുന്നു. കൊല്ലം ജില്ലയിലെ ഓയൂര്‍ ഗ്രാമത്തിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ സുരേഷ് ചൈത്രം, ഉണ്ണിപുത്തൂര്‍, സംഘകല സാം, സലാം കുന്നത്, സൗഭാഗ്യ (ജൂലി ) അജയ് കൃഷ്ണ, അനീഷ് പ്രഭാകരന് എന്നിവര്‍ വേഷമിടുന്നു.
ക്യാമറ വിനീഷ് കൊട്ടാരക്കര, ക്യാമറ സഹായികള്‍ അഖില്‍ – സനോജ്, സഹസംവിധാനം ഷിജു പുത്തൂര്‍, ഗാനരചന സുധാ ഗൗരി ലക്ഷ്മി, സംഗീതം ഹണി, വസ്ത്രാലങ്കാരം അശോകന്, കലാസംവിധാനം സുദര്ശന്, മേക്കപ്പ് ശരവണന്, എഡിറ്റിങ് വിനേഷ് – സനോജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അജിത്കുമാര്‍ കെ.സി., നിര്‍മ്മാണം ഉണ്ണി പുത്തൂര്‍ – സംഘകല സാം. ചൈത്രം ഫിലിംസ് സിനിമ പ്രദര്‍ശനത്തിനെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: