കഴക്കൂട്ടം (തിരുവനന്തപുരം): കേരളത്തില്‍ വീണ്ടുമൊരു ലൗ ജിഹാദ് ആരോപണം. എട്ടു മാസം മുന്‍പു വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രണയിച്ച് വിവാഹിതയായ യുവതിയെ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നാണു ബന്ധുക്കളുടെ അടക്കം ആരോപണം.കഴക്കൂട്ടം അമ്പലത്തിന്‍കര സെറ്റില്‍മെന്റ് കോളനിയില്‍ രാജന്‍-തുളസി ദമ്പതിമാരുടെ മകള്‍ രേഷ്മയെയാണ് (24) പുതിയ കാരയ്‌ക്കാമണ്ഡപം തമ്പുരാന്‍ നഗര്‍ മുരുക്കാട്ടുവിള വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണം ആത്മഹത്യയല്ലെന്നും വിശദമായ അന്വേഷണത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. രേഷ്മയുടെ ഭര്‍ത്താവ് കരമന കുഞ്ചാലുംമൂട് സ്വദേശി മുക്താര്‍ അഹമ്മദി (26) നെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. എട്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായിരുന്ന രേഷ്മയെ ഓട്ടോഡ്രൈവറായ മുക്താര്‍ സ്‌നേഹം നടിച്ച് വിവാഹം കഴിച്ചു. ഭര്‍തൃവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നു. പിന്നീട് ഇവര്‍ പുതിയ കാരയ്‌ക്കാമണ്ഡപം തമ്പുരാന്‍നഗര്‍ മുതുകാട്ടുവിളയിലെ വാടകവീട്ടിലേക്കു മാറി. മതം മാറണമെന്ന് ആവശ്യപ്പെട്ടിട്ടും രേഷ്മ കൂട്ടാക്കിയില്ലെന്നും വിവാഹശേഷം മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ രേഷ്മയെ മുക്താര്‍ അനുവദിച്ചിരുന്നില്ലെന്നുമാണ് ആരോപണം. യുവതിയെ മുക്താര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരിസരവാസികളുടെ മൊഴി.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രേഷ്മയെ മുക്താര്‍ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂന്നിന് രേഷ്മയെയും കൊണ്ട് നേമം ശാന്തിവിളയിലെ താലൂക്കാശുപത്രിയിലെത്തി. ഭാര്യ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. യുവതി തൂങ്ങിമരിച്ചതായുള്ള ലക്ഷണമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് മുക്താറിനെ കസ്റ്റഡിയിലെടുത്തത്.രേഷ്മ വീടിനുള്ളിലെ കിടപ്പുമുറിയില്‍ ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. യുവതിയുടെ മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി, പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കഴക്കൂട്ടത്തെ വീട്ട് വളപ്പില്‍ സംസ്‌ക്കരിച്ചു. നേമം പോലീസ് അന്വേഷണം ആരംഭിച്ചു. ഹരിഷ്മയാണ് രേഷ്മയുടെ സഹോദരി.
















