കോട്ടയം: പി.ജെ. ജോസഫ് രണ്ടില ചിഹ്നം വെട്ടിയതോടെ കെ.എം. മാണിയുടെ പിന്‍ഗാമി പാലായില്‍ മത്സരിക്കുന്ന ജോസ് ടോമിന് മത്സരിക്കുക കൈതച്ചക്ക ചിഹ്നത്തില്‍. യുഎഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക തള്ളിയിരുന്നു. സ്വതന്ത്രനായി നല്‍കിയ പത്രികയാണു സ്വീകരിച്ചത്. അതേസമയം, ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്നും ജോസ് ടോം പ്രതികരിച്ചു. ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടില്ലെന്ന് ഉറപ്പായതോടെ പി.ജെ. ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചിരുന്നു. രണ്ടില ചിഹ്നം നഷ്ടപ്പെട്ടതോടെ ജോസ് ടോം മൂന്നു ചിഹ്നങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കൈതച്ചക്ക, ഫുട്‌ബോള്‍, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളാണ് ചോദിച്ചത്. ലഭ്യത അനുസരിച്ചു സ്ഥാനാര്‍ഥിയുടെ ആവശ്യം പരിഗണിച്ചതെന്നു ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബു വ്യക്തമാക്കി.
















