ന്യൂദല്‍ഹി: ഛണ്ഡിഗഡ്- കൊച്ചുവേളി ട്രെയിന്‍ പാര്‍ക്ക് ചെയ്തിരുന്ന ദല്‍ഹിയിലെ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിനു സമീപം തീപിടിത്തം. തീപടര്‍ന്നയുടര്‍ അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമം തുടങ്ങി. ട്രെയിനിലുണ്ടായിരുന്ന മലയാളികടക്കം യാത്രക്കാരെ ട്രെയിനില്‍ നിന്നു രക്ഷപെടുത്തിയെന്നാണു റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മഹാരാഷ്‌ട്രയിലുണ്ടായ മഴയെത്തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള പല ട്രെയ്‌നുകളും വൈകിയാണ് ഓടുന്നത്.
















