പെന്‍സില്‍വാനിയ: നഷ്ടപ്പെട്ട സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ് യഥാര്‍ത്ഥ നവോത്ഥാനമെന്ന് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകങ്ങള്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അത് വീണ്ടെടുക്കാതെ ഭൗതിക സൗകര്യം ഉണ്ടായതുകൊണ്ട് കാര്യമില്ല. യാഡ്‌ലി ചിന്മയാമിഷന്‍ മധുവന്‍ കേന്ദ്രത്തില്‍ നടന്ന സത്‌സംഗത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
കേരളത്തിന്റെ നവോത്ഥാനം ഗുരു ശ്രേഷ്ഠന്മാരുടേയും ആത്മീയ ഗുരുക്കന്മാരുടേയും പ്രവര്‍ത്തന ഫലമായുണ്ടായതാണെന്നും കുമ്മനം പറഞ്ഞു. നദികളേയും പ്രകൃതിയേയും പൈതൃകത്തേയും സംരക്ഷിക്കാന്‍ ജനകീയ പിന്തുണയൊതെ നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപരേഖ കുമ്മനം അവതരിപ്പിച്ചു.
പെന്‍സില്‍വാനിയ ചിന്മയാമിഷന്‍ ആചാര്യന്‍ സ്വാമി സിദ്ധാനന്ദ കുമ്മനത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. കുമ്മനവുമായുണ്ടായിരുന്ന പതിറ്റാണ്ടു നീണ്ട ബന്ധം സ്വാമി വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ പി.ശ്രീകുമാറിനേയും സ്വാമി സിദ്ധാനന്ദ പൊന്നാട അണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: