തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷായ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാസ്മിനെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരേയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്ര പരസ്യത്തിലൂടെയാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ഇവര്‍ പേരുമാറ്റി വിവിധ സ്ഥലങ്ങളില്‍ ഒളില്‍ താമസിക്കുകയാണെന്നും പറയുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ ജാസ്മിനോട് ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജാസ്മിന്‍ ഷാ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ഷായും ഷോബി ജോസഫും കോടതിയെ സമീപിച്ചു. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജാസ്മിന്‍ ഷാ കോടതിയ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ യുഎന്‍എ അഴിമതി കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നു വന്നത്. ഇതിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ഷായും സംഘവും കേസ് നടത്തുന്നതെന്ന് ഗുരുതര ആരോപണവും പിന്നീട് വന്നിരുന്നു.
















