കൊച്ചി: സ്വര്‍ണ്ണവില ഗ്രാമിന് 40 രൂപ കൂടി 3640 രൂപയിലെത്തി. പവന്‍ വില 320 രൂപ വര്‍ധിച്ചു 29120 രൂപയായി. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 32,000 രൂപയിലധികം നല്‍കേണ്ടിവരും. ഒരു കിലോ തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 40,60,000 രൂപയാണ്.
അന്താരാഷ്‌ട്ര വില ട്രോയ് ഔണ്‍സിന് 1560 ഡോളര്‍ കടന്ന ശേഷം 1535ആണിപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഗ്രാമിന് 430 രൂപയും പവന്
3440 രൂപയുമാണ് വര്‍ധിച്ചിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണത്തിന് ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്. കേരളത്തില്‍ ഓണ വിപണി സജീവമായിട്ടുണ്ട്. അതേസമയം സ്വര്‍ണ്ണവില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. ഓണം, വിവാഹ സീസണ്‍ എന്നീ സാഹചര്യങ്ങളും സ്വര്‍ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.
















