ഓണം കേരളത്തിന്റെ സംസ്ഥാനോത്സവമായി അംഗീകരിച്ച് നാം കൊണ്ടാടി വരുന്നു. ഈ ആഘോഷത്തെക്കുറിച്ച് നിരവധി പണ്ഡിതന്മാര് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ പലതരം നിഗമനങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്്്. ഓണം ചരിത്രത്തില്‍ (എളംകുളം കുഞ്ഞന്‍പിള്ള), കേരളസാഹിത്യചരിത്രം (ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍), ഓണവിജ്ഞാനകോശം (പി. സി. കര്‍ത്താ), എന്റെ സ്മരണകള്‍ (കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്), കേരളസംസ്കാരം (ടി. കെ കൃഷ്ണമേനോന്), മഹാബലി എന്ന അസുരരാജാവ് (എന്‍. വി കൃഷ്ണവാരിയര്‍), കേരളത്തെ അറിയുക (പുത്തേഴത്തു രാമന്മേനോന്), കേരളചരിത്രത്തിലെ അജ്ഞാതഭാഗങ്ങള്‍ (എസ്. ശങ്കു അയ്യര്‍), കേരളത്തിലെ സ്ഥലചരിത്രങ്ങള് (വി. വി. കെ വാലത്ത്) എന്നിവ അത്തരം പഠനങ്ങളില്‍ ചിലതാണ്. ഇവയേയും മലയാളത്തിലും ഇംഗ്ലീഷിലും മറാഠി, കന്നഡ മുതലായ ഭാഷകളിലും ഓണവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളുടെയും പരാമര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ കെ. ടി രവിവര്‍മ്മ എന്ന പണ്ഡിതന് ‘ഋഗ്വേദം മുതല്‍ ഓണപ്പാട്ടുകള്‍ വരെ ത്രിവിക്രമബലി മിത്തിന്റെ വികാസപരിണാമങ്ങള്‍ പഠനം’ എന്ന പേരില്‍ ഒരു പുസ്തകം (2001) പ്രസിദ്ധീകരിച്ചിട്ടുണ്ട്. രവിവര്‍മ്മയുടെ ഈ പ്രബന്ധമാണ് ഇന്ന് ഈ വിഷയത്തില്‍ ലഭ്യമായ ഒരു സമഗ്രപഠനം.
ഗ്രന്ഥപരിചയം മതാധിഷ്ഠിത മിത്തുകള്‍ (വേദകാലം, ജൈനമതം, മഹാഭാരതവും രാമായണവും, പുരാണകാലം), നാടോടിമിത്തുകളും ബലി ആരാധനയും (പ്രാചീനമധ്യകാലങ്ങള്‍, ആധുനികകാലം), മിത്തും ചരിത്രവും (ബലി ഒരു ചരിത്രപുരുഷനോ?), കേരളവും മഹാബലിയും (ചരിത്രവും ചരിത്രാതീതവും, ആധുനികകാലം), ഉപസംഹാരം എന്നിങ്ങനെ അഞ്ച്്് ഭാഗങ്ങളിലായി ഈ വിസ്തൃതപഠനവും നിഗമനങ്ങളും പ്രസ്തുതപുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ‘ഋഗ്വേദം മുതല്‍ ഓണപ്പാട്ടുകള്‍ വരെ, ഏതാണ്ട്്് മൂവായിരം കൊല്ലങ്ങള്‍ക്കിടയില്‍ നടന്ന ഒരു മിത്തിന്റെ ജനനവും ആ മിത്തില്‍ വന്നു ചേര്‍ന്ന വികാസപരിണാമങ്ങളുമാണ് നാമിതുവരെ പരിശോധിച്ചത്. വിഷ്ണുവിന്റെ നിഗൂഢമായ ചുവടുകളില്‍ നിന്നു തുടങ്ങിയ കഥ മഹാബലിയുടെ വാര്‍ഷിക കേരള സന്ദര്‍ശനത്തില്‍ ചെന്നെത്തി’ എന്നാണ് ഗ്രന്ഥകാരന് ഉപസംഹാരത്തില്‍ പറയുന്നത്.
ഗ്രന്ഥകര്‍ത്താവിന്റെ നിഗമനം ചുരുക്കത്തില്‍ ഇപ്രകാരമാണ് ബി. സി. ഇ. അഞ്ചാം സഹസ്രാബ്്്ദം മുതല്‍ മധ്യേഷ്യ, കിഴക്കേ യൂറോപ്പ്്് എന്നിവിടങ്ങളിലായി ഇന്‍ഡോ യൂറോപ്പിയര്‍ എന്ന ഒരു മനുഷ്യവംശം പാര്‍ത്തിരുന്നു. ശാരീരികമായി ഇവര്‍ ഒരേ വംശത്തിലും വര്‍ണ്ണത്തിലും പെട്ടവരായിരുന്നില്ല. എങ്കിലും കന്നുകാലി വളര്‍ത്തല്‍, ചെറിയതോതില്‍ കൃഷി, കുതിര വലിക്കുന്ന തേര്്, മൃഗബലി, ചെമ്പു കൊണ്ടുള്ള ആയുധങ്ങള്‍ എന്നിവയും ഒരു ഭാഷയും ഇവര്‍ക്ക് പൊതുവായി ഉണ്ടായിരുന്നു. പുതിയ മേച്ചില്‍സ്ഥലങ്ങളും കൃഷിയിടങ്ങളും തേടി ഇവര്‍ വ്യത്യസ്തസമൂഹങ്ങളായി വിഭിന്നദിശകളിലുള്ള വിദൂരസ്ഥലങ്ങളിലേക്കു കുടിയേറി.
ഈ വംശത്തിന്റെ ചില കൈവഴികള്‍ യൂറോപ്പ്, തുര്‍ക്കി (അനറ്റോലിയ), സിറിയ, ഇറാക്ക്്് എന്നിവിടങ്ങളിലേക്കാണ് കുടിയേറിയത്. ഇന്‍ഡോ ഇറാനിയന്‍ എന്നു വിളിക്കുന്ന കൈവഴി ആകട്ടെ ഏതാണ്ട്്് മൂവായിരം കൊല്ലങ്ങള്‍ക്കു മുമ്പ് പശ്ചിമഅഫ്ഗാനിസ്ഥാന്, ഇറാന്റെ ചിലഭാഗങ്ങള്‍, മീഡിയ എന്നിവിടങ്ങളിലേക്കാണ്് കുടിയേറിയത്്്. ഇവരെയാണ്് ചരിത്രപണ്ഡിതന്മാര് ആര്യന്മാര് എന്നു വിളിക്കുന്നത്്. അവര്ക്ക്് വേദം എന്ന പൊതു മതഗ്രന്ഥവും അതിന്റെ അടിസ്ഥാനത്തില്‍ അശ്വമേധം, ആചാരസഹിതമായ സോമപ്രാശനം, ശവദാഹം എന്നിവ അടങ്ങിയ യജ്ഞാധിഷ്ഠിതമായ ഒരു പൊതുസംസ്കാരവും വേദഭാഷ, പഴയ സംസ്കൃതം എന്നെല്ലാം വിളിക്കുന്ന ഒരു പൊതുഭാഷയും ഉണ്ടായിരുന്നു. പില്‍ക്കാലത്ത്് ആ സമൂഹത്തില്‍ അന്തഃഛിദ്രം ഉണ്ടായി അവര്‍ രണ്ടായി പിരിഞ്ഞു. അവരില്‍ ഒരു ശാഖ (ഇറാനിയന്‍ ആര്യന്) ഇറാനില്‍ വാസം ഉറപ്പിച്ചപ്പോള്‍ മറ്റേത് (ഇന്‍ഡോ ആര്യന്) ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കു കുടിയേറിപ്പാര്‍ത്തു. ഇറാനിലെ ആര്യന്മാരുടെ ഇടയില്‍ സൊറൊ ആസ്റ്റര്‍ എന്ന പരിഷ്കര്‍ത്താവ് ഉയര്‍ന്നു വരികയും അദ്ദേഹം സൊറോസ്ട്രിയന്‍ എന്നു വിളിക്കുന്ന പുതിയ മതം സ്ഥാപിക്കുകയും ചെയ്തു.
ആ മതത്തിന്റെ വിശുദ്ധഗ്രന്ഥമാണ് അവെസ്റ്റ. ഇതില്‍ മേല്‍പ്പറഞ്ഞ വേദത്തിന്റെ ഭാഗങ്ങളും അടങ്ങിയിരിക്കുന്നു. ബഹുദൈവവിശ്വാസത്തിനു പകരം ഏകദൈവവിശ്വാസം, ആഭിചാരക്രിയകള്‍, മൃതദേഹം ദഹിപ്പിക്കല്‍ എന്നിവയുടെ നിരോധനം എന്നിവയാണ് പ്രധാന പരിഷ്കാരങ്ങള്‍. ഇന്ത്യയിലെ പാഴ്സികള്‍ ഈ മതത്തെ പിന്തുടരുന്നവരാണ്. ബി. സി. ഇ. പത്ത്, ഏഴ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഈ പരിഷ്കരണം നടന്നതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ഇന്ത്യയിലേക്കു കുടിയേറിയ ഇന്‍ഡോ ആര്യന്മാരുടെ ശാഖയാകട്ടെ വേര്‍പിരിയുന്നതിനു മുമ്പുണ്ടായിരുന്ന വൈദികസംസ്കാരത്തെ നില നിര്‍ത്തുകയാണു ചെയ്തത്.
ഇന്‍ഡോ ആര്യന്മാരുടെ സങ്കല്പ്പങ്ങളില് ദേവന്മാര് നന്മയുടെ പ്രതീകങ്ങളും അസുരന്മാര് തിന്മയുടെ പ്രതീകങ്ങളുമാണ്. എന്നാല്‍ അവസ്റ്റയില്‍ അസുരന്മാര് നല്ലവരും ദേവകള്‍ ദുഷ്ടരുമാണ്. മേല്‍പ്പറഞ്ഞ അന്തഃച്ഛിദ്രത്തിനു കാരണം കൃഷിക്കുപയുക്തമായ ഭൂമി പങ്കിട്ടപ്പോള്‍ ഇറാനിയന്‍ ആര്യന്മാര് കൂടുതല്‍ കൈക്കലാക്കിയതാണ്. പുരാണങ്ങളില്‍ വരെ വിസ്തരിക്കുന്ന ദേവാസുരയുദ്ധങ്ങള്‍ ഈ വഴക്കിന്റെ പ്രതീകമാണത്രേ.
ഋഗ്വേദം, യജുര്‍വേദം. സാമവേദം, അഥര്‍വവേദം എന്നീ നാലു വേദങ്ങളില്‍ ഏറ്റവും പഴക്കമുള്ളത്് ഋഗ്വേദമാണ്. ആര്യന്മാര് തമ്മില്‍പിണങ്ങി രണ്ടു ശാഖകളായി പിരിയുന്നതിനു മുമ്പുതന്നെ ഋഗ്വേദത്തിലെ പല സൂക്തങ്ങളും (ബി. സി. ഇ.1500-1000) രചിക്കപ്പെട്ടിരുന്നു. ‘പ്രകൃതിപ്രതിഭാസങ്ങളെയും സ്ഥിതിഗതികളേയും വേദങ്ങള്‍ പരാമര്ശിക്കുന്നത്് സരളമായ രീതിയിലല്ല; എല്ലാറ്റിനേയും മിഥ്യാഭാവനയില് ഒപ്പിയെടുത്ത്് സങ്കീര്‍ണമായ മിത്തുകളുടെ രൂപത്തില്‍ അവതരിപ്പിക്കാനാണ് വൈദികകവികള്‍ ശ്രമിച്ചിട്ടുള്ളത്'(അധ്യായം 1). ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും അടങ്ങിയ മറ്റു വേദഭാഗങ്ങള്‍ പിന്നീടുണ്ടാക്കപ്പെട്ടവയാണ്.
ഈ പ്രാചീനവേദത്തിലും പില്ക്കാലത്തെ ബ്രാഹ്മണങ്ങളിലും കാണപ്പെടുന്ന കഥയാണ് ത്രിവിക്രമന്റെ മൂന്നു ചുവടുവെയ്പ്പിന്റെ കഥ. പ്രാചീനവേദഭാഗത്തെ വിഷ്ണു ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ത്രിവിക്രമം ചെയ്തത്. എന്നാല്‍ ബ്രാഹ്മണങ്ങളിലാകട്ടെ ഒരു പാഠപ്രകാരം അസുരന്മാരില് നിന്നും ഭൂമിയെ കൈക്കലാക്കാനാണ് വിഷ്ണു മുച്ചുവടു വെച്ചത്്. പിന്നീടു വരുന്ന രണ്ടാമത്തെ പാഠത്തില്‍ അസുരന്മാരുടെ പക്കല്‍ നിന്നും ഭൂമിയെ കൈവശപ്പെടുത്താനായി വിഷ്ണു വാമനരൂപം പൂണ്ട്്് ത്രിവിക്രമം ചെയ്യുകയാണത്രേ ഉണ്ടായത്്. ഈ മൂന്നു തരം കഥകളിലും ബലി എന്ന കഥാപാത്രം കടന്നു വരുന്നില്ല. വാമനസങ്കല്പ്പമാകട്ടെ ആദ്യത്തെ രണ്ടു കഥകളിലും കാണുന്നില്ല. യജുര്‍വേദത്തിന്റെ അനുബന്ധങ്ങളായ ചില ബ്രാഹ്മണങ്ങളിലാണ് വിഷ്്്്ണു വാമനവേഷധാരിയാകുന്നത്്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: