കൊച്ചി: പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ മാനനഷ്ടക്കേസ് കൊടുക്കാന്‍ തയാറെടുക്കുന്നതിനെയാണു മുരളീധരന്‍ വിമര്‍ശിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കടന്നാക്രമിച്ച് കെ മുരളീധരന്‍ എംഎല്‍എ. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നു മുരളീധരന്‍. മാനമില്ലാത്ത ആളാണു മാനനഷ്ടത്തിന് കേസ് കൊടുത്തത്. മുല്ലപ്പള്ളിക്കെതിരെ ഇതിന്റെ പേില്‍ മാത്രമല്ല എനിക്കെതിരെയും കേസെടുക്കട്ടെ. പിഎസ്‌സി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നു മാറ്റുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഒന്നുകില്‍ ഇടിച്ചു നിരത്തി പൊതുസ്ഥലം ആക്കും. അല്ലെങ്കില്‍ ചരിത്ര മ്യൂസിയമാക്കും. ഇതു പറഞ്ഞതിനു ബുദ്ധിജീവികള്‍ക്ക് എന്തു തോന്നിയാലും തനിക്ക് ഒന്നുമില്ലെന്നും മുരധീധരന്‍.
















