വെനീസ്: മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ റെഡ് കാര്‍പ്പറ്റിലേക്ക് മലയാളി നടന് ജോജു ജോര്‍ജിന്റേയും സംഘത്തിന്റേയും എന്‍ട്രി. നിറഞ്ഞ കൈയടിയോടെയാണു വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചോല കാണാന്‍ ജോജു സംഘവും എത്തിയത്. വെനീസിലെ റെഡ് കാര്‍പ്പറ്റ് ചടങ്ങിന്റെ വീഡിയോ ജോജു തന്റെ എഫ്ബി പേജില്‍ ഷെയര്‍ ചെയ്തതോടെ ഇതും ചിത്രങ്ങളും വൈറലായി. മലയാളികള്‍ക്ക് ഏറെ അഭിമാനം നല്കിയ മനിമിഷങ്ങളായിരുന്നു വെനീസില്‍. മേളയിലെ മത്സരവിഭാഗങ്ങളില്‍ ഒന്നായ ‘ഓറിസോന്റ്റി കോംപറ്റീഷനിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രമാണ് ചോല. ലോകത്തിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നാണ് വെനീസ് ചലച്ചിത്രമേള. ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് മേള നടക്കുന്നത്.
ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സനല്‍ കുമാര്‍ ശശിധരന്, ജോജു ജോര്‍ജ്, നിമിഷ സജയന്, സിജോ വടക്കന്‍ , അഖില്‍ വിശ്വനാഥ് എന്നിവരാണ് റെഡ് കാര്‍പ്പറ്റില്‍ എത്തിയത്.ചോല സിനിമയുടെ ആദ്യ ഷോയാണ് വെനീസില്‍ നടന്നത്.കെ.വി. മണികണ്ഠന്, സനല്‍ കുമാര്‍ ശശിധരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി മാത്യു, അരുണാ മാത്യു എന്നിവര്‍ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ആണ്. കഴിഞ്ഞ വര്‍ഷം മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ് ചോല. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിമിഷ സജയനു നേടിക്കൊടുത്ത ചിത്രം കൂടിയാണ് ‘ചോല’. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ ജോസഫ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: