വൈക്കം: അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയും ആര്‍എസ്എസ് മുന്‍ പ്രചാരകനുമായ വൈക്കം ഗോപകുമാര്‍ അന്തരിച്ചു. എമര്‍ജന്‍സി വിക്ടിം ആസോസിയേഷന്റെ രക്ഷാധികാരി ആയിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം.
ആര്‍എസ്എസ് പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ ഗോപകുമാര്‍ പ്രചാരകന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു. ആലപ്പുഴ ജില്ലാ പ്രചാരക് ആയി പ്രവര്‍ത്തിക്കുന്ന സമയത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതിനെതിരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയാവുകയും ചെയ്തിരുന്നു.
പിന്നീട് ജെയില്‍ മോചിതനായ ശേഷം വൈക്കത്ത് തിരിച്ചെത്തിയ ഗോപകുമാര്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരിക്കമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ചെമ്പ് കായല്‍ പദ്ധതിക്കെതിരായി സംഘടിപ്പിച്ച സമരം വലിയ ചര്‍ച്ച ആയിരുന്നു. വൈകിട്ട് നാലുമണിക്ക് സ്വവസതിയില്‍ ഭൗതിക ദേഹം സംസ്‌കരിക്കും.
















