കൊച്ചി: പാലാ നിയമസഭാ ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനിച്ചു. രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥിയെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുഖ്യ വിഷയമാക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു. സെപ്തംബര്‍ ആറിന് പാലായില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേരും. 8,9,10 തീയതികളില്‍ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ നടത്തും. നാളെ പാലായില്‍ എന്‍ഡിഎയുടെ ജില്ലാ നേതൃയോഗം ചേരും.
പ്രളയവെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും നഷ്ട പരിഹാര വിതരണത്തിലുമുള്ള പക്ഷപാതത്തിനും വീഴ്ചകള്‍ക്കുമെതിരേ യോഗം പ്രമേയം പാസാക്കി. സംസ്ഥാനത്തെ തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍, ബിജെഡിഎസ് ജനറല്‍ സെക്രട്ടറിമാരായ ഗോപകുമാര്‍, പത്മകുമാര്‍, സുരേഷ് കുമാര്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ പി.സി. തോമസ്, അമര്‍ തോട്ടത്തില്‍, കേരള ജനപക്ഷം നേതാക്കളായ പി.സി. ജോര്‍ജ്, ഇ.കെ. ഹസന്‍കുട്ടി, വിഷ്ണുപുരം ചന്ദ്രശേഖരന്‍ (കാമരാജ് കോണ്‍ഗ്രസ്), അഡ്വ. ഹരികുമാര്‍ (ശിവസേന), രമാജോര്‍ജ് (എല്‍ജെപി), പൊന്നപ്പന്‍ (പിഎസ്പി), കുരുവിള മാത്യു (നാഷണലിസ്റ്റ് കേരള കോണ്‍.) രാജേന്ദ്രന്‍ (എസ്‌ജെപി), സുധീര്‍ കൊല്ലാറ (ജെഡിപി) പങ്കെടുത്തു.
















