കൊച്ചി: രാഷ്‌ട്രീയ മതഭേദമെന്യേ സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സേവാഭാരതിക്കെതിരെ വ്യാജ പ്രചരണവുമായി സിപിഎം സൈബര്‍ സഖാവ്. എറണാകുളം ആലുവ സ്വദേശിയായ നജീബ് ആണ് വ്യാജ പോസ്റ്റുമായി രംഗത്തുവന്നത്. പ്രളയ ദുരിതാശ്വാസത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സംഘടനക്കെതിരെ നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സേവാഭാരതി അറിയിച്ചു. ഇയാള്‍ക്കെതിരെ പോലീസ് സ്‌റ്റേഷനുകളില്‍ അടക്കം പരാതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ദുരന്തമുഖത്തേക്കെന്ന് ഫ്‌ളെക്‌സും വച്ച ലക്ഷങ്ങള്‍ വിലമതിപ്പുള്ള മരത്തടികള്‍ സേവാഭാരതി കടത്തിയെന്നാണ് ഇയാള്‍ വ്യാജപ്രചരണം നടത്തിയത്. നജീബിനെതിരെ എറണാകുളം അടക്കമുള്ള ജില്ലാ പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കിയിയിട്ടുണ്ട്. അതേസമയം സേവാഭാരതിക്കെതിരെ നടക്കുന്ന എല്ലാ വ്യാജപ്രചരണങ്ങള്‍ക്കുമെതിരെ 14 ജില്ലാ പോലീസ് മേധാവികള്‍ക്കും സേവാഭാരതി പരാതി നല്‍കി.


പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിനു കൈത്താങ്ങായി നില്‍ക്കുന്ന സംഘടനക്കെതിരെ സിപിഎം സംഘടിതമായി സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ്. നേരത്തെ തിരുവന്തപുരം സ്വദേശിയായ സുധീപ് മംഗലത്തുകുന്നാണ് സേവാഭാരതിക്കെതിരെ വ്യാജപ്രചരണം നടത്തിയിരുന്നു. രാഷ്‌ട്രീയ മതഭേദമെന്യേയാണ് പ്രളയമുഖത്ത് സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന വ്യാജ പ്രചരണമാണ് ഇയാള്‍ അഴിച്ചുവിട്ടത്. ഇതു സേവാ പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടി പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. 

















