കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. 2006-ലാണ് ജസ്റ്റിസ് മണികുമാര്‍ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായത്. നേരത്തെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.
കൂടാതെ ഏഴു ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാരെ പുതിയതായി നിയമിച്ചിട്ടുണ്ട്:
ജസ്റ്റിസ് വിക്രം നാഥ് – ഗുജറാത്ത് ഹൈക്കോടതി
ജസ്റ്റിസ് ജെ കെ മഹേശ്വരി – ആന്ധ്രാ പ്രദേശ് ഹൈക്കോടതി
ജസ്റ്റിസ് അജയ് ലാംബ – ഗുവാഹത്തി ഹൈക്കോടതി
ജസ്റ്റിസ് രവിശങ്കര്‍ ഝാ – പഞ്ചാബ് & ഹരിയാന ഹൈക്കോടതി
ജസ്റ്റിസ് എല്‍ നാരായണ സ്വാമി – ഹിമാചല്‍ പ്രദേശ് ഹൈക്കോടതി
ജസ്റ്റിസ് ഇന്ദര്‍ജീത് മൊഹന്തി – രാജസ്ഥാന് ഹൈക്കോടതി
ജസ്റ്റിസ് അരൂപ് കുമാര്‍ ഗോസ്വാമി – സിക്കിം ഹൈക്കോടതി
















