തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയാണ് ഈ പരാമര്‍ശം. പാലായില്‍ ആകെ 177864 വോട്ടര്‍മാരാണുള്ളത്. ഓഗസ്റ്റ് 25 വരെ അപേക്ഷ നല്‍കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദേഹം അറിയിച്ചു. 176 പോളിംഗ് സ്റ്റേഷനുകളില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയായിരിക്കും. പാലായില്‍ രണ്ട് പ്രശ്നബാധിത ബൂത്തുകളാണുള്ളതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.
ശബരിമല വിഷയം മതവികാരത്തെ വൃണപെടുത്തുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്ന ന്യായീകരണം.. പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.
















