കോട്ടയം: പാല നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇതു സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കെ.എം.മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമുള്ളതിനാലാണു നിഷ ജോസ് കെ മാണി തന്നെ പരിഗണിച്ചത്. പാലായില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവതരിപ്പിക്കാവുന്ന മുഖങ്ങള്‍ വേറെയില്ല എന്നതും നിഷയുടെ സാധ്യത വര്‍ധിപ്പിച്ചു. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതു വികാരം നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. ഇത് നേതാക്കള്‍ ജോസ് കെ മാണിയെ അടക്കം അറിയിച്ചിരുന്നു. രാജ്യസഭാംഗത്വം രാജി വച്ച് മത്സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുന്ന സാഹചര്യമുണ്ടാകും ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കണമെന്നാണ് പൊതു വികാരം. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ് കെ. മാണി വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്. പാലായില്‍ ജോസ് കെ മാണിയോ ഭാര്യ നിഷ ജോസ് കെ മാണിയോ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ടും രംഗത്തെത്തിയിരുന്നു.
















