മംഗലാപുരം : ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണതോതില്‍ കൊങ്കണ്‍ പാത വഴിയുള്ള ട്രെയിന്‍ ഗതാഗതം തുടങ്ങാനാവുമെന്ന് റെയില്‍വേ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എറണാകുളത്തിനും മംഗളൂരുവിനും ഇടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വെ അറിയിച്ചു.
മണ്ണിടിച്ചിലില്‍ തകരാറിലായ റെയില്‍വെ ട്രാക്കിന് സമാന്തരമായി മംഗളൂരു കുലശേഖരയില്‍ 400 മീറ്റര്‍ പാത നിര്‍മ്മിച്ചിട്ടുണ്ട്. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവില്‍ എത്തിച്ചേരും.
ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്സ്പ്രസും പതിവുപോലെ സര്‍വീസ് നടത്തും. അതേസമയം ഇന്ന് സര്‍വീസ് നടത്തേണ്ട കൊച്ചുവേളി- ഡെറാഡൂണ്‍, കൊച്ചുവേളി- ഇന്‍ഡോര്‍, തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി, എറണാകുളം- പൂനെ, എറണാകുളം- നിസാമുദീന്‍ മംഗള എക്സ്പ്രസ് എന്നീ ട്രയിനുകള്‍ റദ്ധാക്കിയതായി റെയില്‍വേ അറിയിച്ചു.
















