കൊച്ചി: എറണാകുളത്തെ ഗോശ്രീ പാലം വിണ്ടു കീറി. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗോശ്രീ രണ്ടാം പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ ഇന്നു രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനിച്ചു. പാലത്തില്‍ ദേശീയപാത അധികൃതരുടെ പരിശോധനയ്‌ക്ക് ശേഷമാണ് തീരുമാനം. നാളെ വിശദമായ പരിശോധനയ്‌ക്കുശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗോശ്രീ പാലത്തില്‍ ഇന്ന് അഞ്ചുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശാനുസരണമാണ് വാഹന ഗതാഗതം തടഞ്ഞിരിക്കുന്നത്.
















