കൊച്ചി : ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സംഘടിപ്പിച്ച ഷോര്‍ട് ഫിലിം ഫെസ്റ്റ് സെക്കന്‍ഡ് എഡിഷന് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. വിനീത് വാസുദേവ് സംവിധാനം ചെയ്ത ‘വേലി’യാണ് മേളയിലെ ഏറ്റവും മികച്ച ചിത്രം. ഒരു ലക്ഷം രൂപയും, ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച തിരക്കഥക്കുള്ള അവാര്‍ഡും ‘വേലി’യിലൂടെ വിനീത് വാസുദേവന്‍ ലഭിച്ചു. മികച്ച രണ്ടാമത്തെ ചിത്രമായി അരിമ്പാറയും (സംവിധാനം നിപിന് നാരായണ്‍) മൂന്നാമത്തെ ചിത്രമായി ഗള്‍പ്പ് (സംവിധാനം വിജീന്ദ്ര ശ്യാം ) യഥാക്രമം അമ്പതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും നേടി.
സ്റ്റെയിന്‍സ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ റിയ മാത്യുസ് മേളയിലെ ഏറ്റവും മികച്ച സംവിധായക പുരസ്കാരം കരസ്ഥമാക്കി. സ്റ്റെയിന്‍സിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലിയ ഗ്രേസും, സംഗീത സംവിധാനത്തിനുള്ള അംഗീകാരം അങ്കിത് ചുഗും നേടി.
അര മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള മുന്നൂറ്റി നാല്‍പ്പത്തി ഒന്ന് ചിത്രങ്ങളാണ് മേളയില്‍ മത്സരിച്ചത്. ഉള്ളടക്കവൈവിദ്ധ്യം കൊണ്ടും പങ്കാളിത്ത വര്‍ദ്ധനവ് കൊണ്ടും ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിനെ ശ്രദ്ധേയമാക്കിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നന്ദി അറിയിച്ചു.
മികച്ച നടന് – ആഷിഖ് അബൂബക്കര്‍ (ചിത്രം – മൃഗം ), മികച്ച ഛായാഗ്രഹണം – ഹെസ്റ്റിന്‍ ജോസ് ജോസഫ് (ചിത്രം- ക്രോസ്സിങ് ), മികച്ച ചിത്ര സംയോജനം – കിരണ്‍ ദാസ് (മിഡ് നൈറ്റ് റണ്‍ ആന്‍ഡ് മെന്‍ അറ്റ് ദ ഡോര്‍), മികച്ച ബാല അഭിനേതാവ് – ശരണ്‍ സ്റ്റാലിന് (ചിത്രം- ചൂണ്ടല്‍) മികച്ച പ്രവാസി ചിത്രം ഇസിജി( സംവിധാനം നിസാര്‍ ബാബു), മികച്ച ക്യാമ്പസ് ചിത്രം ഒരു കൊച്ചു മോഹം (സംവിധാനം സത്യജിത്ത് ജി. ), ക്ഷണക്കത്ത് സംവിധാനം ചെയ്ത ജെസ്വിന് ജോസ്, അഭിനേതാക്കളായ കെ. എല്‍. ആന്റണി (ഗള്‍പ് ), മൃണാളിനി (ലെറ്റ് ഹെര്‍ ബി), ബാലതാരം സിദ്ധാര്‍ഥ് (വണ്‍ ഫൈന്‍ ഡേ ആന്‍ഡ് ഒരു കൊച്ചു മോഹം) എന്നിവര്‍ ജൂറിയുടെ സ്പെഷല്‍ മെന്‍ഷന്‍ അവാര്‍ഡുകള്‍ നേടി.
സെപ്തംബര്‍ മാസം എറണാകുളത്ത് വെച്ച് അവാര്‍ഡ് വിതരണ ചടങ്ങ് നടത്തുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രണ്‍ജി പണിക്കര്‍ , ജനറല്‍ സെക്രട്ടറി ജി എസ് വിജയന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: