കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണ്ണവില കുതിക്കുന്നു. ഇന്ന് പവന് വില 28,880 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,610 രൂപയാണ് വില. ആന്താരാഷ്ട്ര വിപണിയിലുണ്ടായ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.
ച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ 160 രൂപ വര്‍ധിച്ച് 28,720 രൂപയിലാണ് വ്യാപാരം നടന്നത്. ഈ മാസത്തെ കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയുമാണ്.
2002 ല്‍ സ്വര്‍ണ്ണവില പവന് 3600 രൂപയായിരുന്നു. 17 വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രാം വില 3610 എത്തിയത്. ട്രോയ് ഔണ്‍സിന്റെ അന്താരാഷ്ട്ര വില 1545 ഡോളറാണ്. 71. 96 ആണ് രൂപയുടെ വിനിമയനിരക്ക്. ഒരു കിലോ ഗ്രാം തങ്കം കട്ടിക്കുള്ള ബാങ്ക് നിരക്ക് 40,05,000 രൂപ.
ദല്‍ഹിയില്‍ സ്വര്‍ണം പവന് (22 ക്യാരറ്റ്) 30,408 രൂപയിലും 24 ക്യാരറ്റിന് 31,368 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 49.60 ഡോളറിലാണ് വ്യാപാരം. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും കാരണം സ്വര്‍ണവില ഇനിയും കൂടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 49.16 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഒരു കിലോ വെള്ളിക്ക് 49,160 രൂപ എന്ന നിരക്കാണ്.
















