തിരുവനന്തപുരം: മോദി അനുകൂല നിലപാട് എടുത്ത ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂര്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് കെ.പി.സി.സി തങ്ങളുടെ അഭിപ്രായം മാറ്റിയത്. വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
താന്‍ മോദിയെ സ്തുതിച്ചിട്ടില്ല.അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ആ വാചകം ചൂണ്ടിക്കാണിക്കണം. നരേന്ദ്രമോദിയെ താന്‍ ന്യായീകരിച്ചെന്ന് മുല്ലപ്പള്ളി വിശ്വസിച്ചത് തന്നെ ആശ്ചര്യപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലെ തന്റെ പ്രകടനം വിലയിരുത്തണം. തന്റെ ഭാഗം ന്യായികരിക്കാന്‍ നിരവധി കാര്യങ്ങള്‍ വിശദീകരണത്തിലുടെ തരൂര്‍ വ്യക്തമാക്കുന്നു.
ജയ്‌റാം രമേശും അഭിഷേക് സിങ്വിയും സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞ അഭിപ്രായത്തോടുള്ള പ്രതികരണം അതേ മാധ്യമം വഴിയാണ് താനും നടത്തിയത്. മാത്രമല്ല, താന്‍ ഒരു പാര്‍ട്ടി ഫോറത്തിലും അംഗവുമല്ല. അഭിപ്രായങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ പറയണമെന്ന മുല്ലപ്പള്ളിയുടെ നിര്‍ദേശത്തിനും തരൂര്‍ മറുപടി പറഞ്ഞു.
















