തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വന്‍തിരിച്ചടി നേരിട്ടിട്ടും പാഠം പഠിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം ആയിരിക്കണമെന്ന സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദേശം തള്ളി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും യുവതി പ്രവേശനത്തില്‍ ഒരു നിലപാടും മാറ്റില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ക്കായെന്നും മുഖ്യമന്ത്രി. വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. മറിച്ചു വിധി വന്നാല്‍ അതും നടപ്പാക്കുമെന്നും മുഖ്യമന്ത്രി. പാല ഉപ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും. വിദേശത്ത് തടവിലായ തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി ഇടപെട്ടത് വ്യക്തിപരമായ ബന്ധം കൊണ്ടല്ല. നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യണമെന്നാണ് പറഞ്ഞത്. ജയിയില്‍ കിടക്കുന്നവര്‍ക്കു വേണ്ടി മുന്‍പം താന്‍ ഇടപെട്ടുണ്ടെന്നും മുഖ്യമന്ത്രി.
ശബരിമല യുവതീപ്രവേശത്തിനു മുന്‍കൈ എടുക്കേണ്ടെന്നായിരുന്നു സിപിഎം തീരുമാനം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ടു പോയാല്‍ മതി. ഈ തീരുമാനം രേഖയിലുള്‍പ്പെടുത്തി. ജനങ്ങളോടു വിനയത്തോടെ ഇടപെട്ടു വിശ്വാസം വീണ്ടെടുക്കണമെന്നതും നേതാക്കളുടെ പശ്ചാത്തലം സംശയത്തിന് അതീതമാകണമെന്നതും തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തി. വിശ്വാസികള്‍ക്കൊപ്പമാണെന്നു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണം. സംഘടനാസംവിധാനത്തെ അടിമുടി ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. ആറുദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ശബരിമലയില്‍ ഒരു തിരുത്തല്‍ വേണമെന്ന പൊതു വികാരമാണ് ഉയര്‍ന്നത്. നിലപാടില്‍ മാറ്റം വരുത്താനാവാത്തതിനാല്‍ യുവതിപ്രവേശത്തിന് മുന്‍കൈ എടുക്കേണ്ടെന്ന് നേതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. എന്നാല്‍, ഈ നിലപാട് തള്ളിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നിരിക്കുന്നത്.
















