തിരുവനന്തപുരം: സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് ധനകാര്യസ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സ് കേരളം വിടുന്നു. സി.ഐ.ടി.യു സമരം തുടങ്ങിയതോടെ ബ്രാഞ്ചുകള്‍ തുറക്കാനാവുന്നില്ലെന്നും അതിനാല്‍ കേരളം വിടുകയാണെന്നും മുത്തൂറ്റ് ഫിനാന്‍സ് അധികൃതര്‍ പറഞ്ഞു. ആദ്യപടിയായി കേരളത്തിലെ 300 ബ്രാഞ്ചുകളാണ് പൂട്ടുന്നത്. ഇതോടെ മൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. നേരത്തെ, മൂത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ക്ക് മുന്നില്‍ സി.ഐ.ടി.യു സമരം തുടങ്ങിയിരുന്നു. പല ഓഫീസുകളും തുറക്കാനും ഇവര്‍ സമ്മതിച്ചില്ല. ഇതോടെ മുത്തൂറ്റ് പ്രതിസന്ധിയിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂത്തൂറ്റ് ഫിനാനസിന്റെ ഹെഡ് ഓഫീസിന് മുന്നില സി.ഐ.ടി.യു അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. 11 മേഖലകളിലെ 628 ശാഖകള്‍, മുഖ്യഓഫീസ്, മേഖല ഓഫീസുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 1600 സി.ഐ.ടി.യു ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്ത്.
















