കോഴിക്കോട്: ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി എആര്‍ ക്യാമ്പ് എസ്‌ഐക്കെതിരെ കേസെടുത്തു. എസ്‌ഐ ജി.എസ് അനിലിനെതിരെയാണ് കേസെടുത്തത്. പയ്യോളി സ്വദേശിനിയുടെ പരാതിയില്‍ പയ്യോളി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
2017 സെപ്തംബര്‍ മുതല്‍ എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എസ്‌ഐക്കെതിരെ ബലാത്സംഗം, ശാരീരിക മര്‍ദ്ദനം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ച് പറി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
















