കൊച്ചി: ഓണക്കോടിയെടുക്കാന്‍ മുത്തശ്ശി നല്‍കിയ തുക സേവാഭാരതിക്ക് കൈമാറി പ്രളയ ബാധിതരുടെ കണ്ണീരൊപ്പാന്‍ സഹോദരിമാര്‍. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ തൃശൂര്‍ സ്വദേശികള്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ പ്രശാന്തിന്റെയും ഡോ. ലക്ഷ്മി നിഷയുടെയും മക്കളായ മീനാക്ഷിയും മനുശ്രീയുമാണ് സേവനത്തിന് വേറിട്ട മാതൃകയായത്.
ലണ്ടനില്‍ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് പതിനൊന്നിലും അഞ്ചിലും പഠിക്കുന്ന ഈ സഹോദരിമാര്‍. അതിജീവനത്തിന് നീളുന്ന സഹായഹസ്തങ്ങള്‍ക്ക് കരുത്തു പകരേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍, മുത്തശ്ശി പദ്മിനി പണിക്കര്‍ നല്‍കിയ സ്‌നേഹ സമ്മാനം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന സേവാഭാരതിയുടെ കൈകളില്‍ സമര്‍പ്പിച്ചു.
















