തിരുവനന്തപുരം: എം.ജി സര്‍വകലശാല തിരഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ മുന്നേറ്റത്തെ സിപിഎമ്മും എസ്എഫ്‌ഐയും ഭയപ്പെടുന്നുവെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ്. കോട്ടയം ചുവന്നുവെന്ന് മന്ത്രിന്മാര്‍ വരെ നുണപ്രചരണം നടത്തിയെങ്കിലും നഷ്ടം ചെറുതല്ലന്നും, എ.ബി.വി.പി മുന്നേറ്റമാണ് ഉണ്ടായതെന്ന് സിപിഎമ്മിന് മനസിലായിട്ടുണ്ട്. ചുവപ്പിന്റെ കോട്ട എന്നു പറഞ്ഞിരുന്ന ഏറ്റുമാനൂരപ്പന്‍ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എ.ബി.വി.പിയുടെ സ്ഥാനാര്‍ത്ഥികളെ വിദ്യാര്‍ത്ഥികള്‍ ജനറല്‍ സീറ്റിലേക്ക് തിരഞ്ഞെടുത്തു. ജനാധിപത്യം അനുവദിക്കാത്തവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കോളേജില്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. എ.ബി.വി.പിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആദിത്യന്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ, സിപിഎം ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
എസ്.എഫ്.ഐയെ പൂര്‍ണ്ണമായും തൂത്തെറിഞ്ഞ കോന്നി എന്‍.എസ്.എസ് കോളേജിലെ മുഴുവന്‍ സീറ്റും വിജയിക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിയായ എ.ബി.വി.പി യൂണിറ്റ് സെക്രട്ടറി വിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും അക്രമത്തിനിരയായി ആശുപത്രികളിലാണ്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ വിറളിപൂണ്ട് വ്യാപക അക്രമം അഴിച്ചുവിടുന്നത് പ്രതിക്ഷേധാര്‍ഹമാണ്. വിദ്യാര്‍ത്ഥികളെ തല്ലിക്കൊന്ന് ഇനിയും കേരളത്തിലെ കലാലയങ്ങളില്‍ ആധിപത്യം ഉറപ്പിക്കാം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ് അക്രമത്തെ ചെറുത്ത് തോല്‍പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം മുന്നോട്ട് വരും. ഇനിയും ഫാസിസ്റ്റുകള്‍ക്ക് മുമ്പില്‍ മുട്ടി കുത്തി നില്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല അവര്‍ക്ക് വേണ്ടി എ.ബി.വി.പി മുന്നിലുണ്ടാകും.
ഫാസിസ്റ്റുകള്‍ക്കെതിരെ ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും എ.ബി.വി.പിയുടെ ഉത്തരവാദിത്വമായതുകൊണ്ട് ജനാധിപത്യരീതിയില്‍ ഈ അക്രമത്തെ പ്രതിരോധിക്കുമെന്ന് മനുപ്രസാദ് പറഞ്ഞു. കലാലയങ്ങളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ തല്ലികൊല്ലാന്‍ ശ്രമിക്കുന്ന സി.പി.എം ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു.
















