Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാത്മാവിന്റെ പ്രപഞ്ചസൃഷ്ടി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 27, 2019, 03:00 am IST
in Samskriti

സംജ്ഞാമൂര്‍ത്തി ക്ലുപ്ത്യധികരണം

ഒമ്പതാമത്തേതും അവസാനത്തേതുമായ ഈ അധികരണത്തോടെ അവിരോധമെന്ന രണ്ടാം അദ്ധ്യായവും അതിലെ നാലാംപാദവും  അവസാനിക്കുന്നു. ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്. ത്രിവൃത്കരണവുമായി ബന്ധപ്പെട്ടതാണ് ഈ അധികരണം.

 സൂത്രം  സംജ്ഞാമൂര്‍ത്തി ക്ലുപ്തിസ്തു ത്രിവൃത് കുര്‍വത ഉപദേശാത്.

നാമരൂപങ്ങള്‍ നിറഞ്ഞതായ ഈ പ്രപഞ്ചം ത്രിവൃത്കരണം ചെയ്യുന്ന പരമാത്മാവിന്റെ സൃഷ്ടിയാണ്.അങ്ങനെ ശ്രുതിയില്‍ പറയുന്നുണ്ട്.

പലതരത്തിലും ഭാവത്തിലും ഉള്ളതും അത്യല്‍ഭുതകരവുമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി പരമാത്മാവിന്റെയാണോ അതോ ജീവാത്മാവിന്റെ യാണോ എന്ന സംശയത്തിനെ ഈ സൂത്രത്തില്‍ പരിഹരിക്കുന്നു.

ഛാന്ദോഗ്യത്തില്‍ ‘സേയം ദേവതൈക്ഷത ഹന്താഹമിമാസ്തിസ്രോ ദേവതാ അനേന ജീവേനാത്മനാ അനുപ്രവിശ്യ നാമരൂപേ വ്യാകരവാണീതി. താസാം ത്രിവൃതം ത്രിവൃതമേകൈകാം കരവാണീതി ‘ ആ ദേവത സങ്കല്‍പ്പിച്ചു  ഞാന്‍ ഇപ്പോള്‍ അഗ്നി, ജലം, ഭൂമി എന്നിങ്ങനെയുള്ള മൂന്ന് ദേവതകളില്‍ ജീവാത്മാ സ്വരൂപത്തില്‍ പ്രവേശിച്ച് നാമരൂപങ്ങളെ സ്ഥൂലങ്ങളാക്കും. ആ മൂന്ന് എണ്ണത്തിലും മൂന്നെണ്ണം വീതം ഉള്‍പ്പെടുത്തി മുമ്മൂന്നാക്കും എന്ന ത്രിവൃത്കരണത്തെ ചിന്തിച്ചു.

ഈ ശ്രുതി വാക്യത്തില്‍ ജീ വേനത്മനാ അനുപ്രവിശ്യ എന്നത് കൊണ്ട് ജീവാത്മാവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

എന്നാല്‍ അത് ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. ജീവേനാത്മന എന്നത് അനു പ്രവിശ്യ എന്നതുമായി മാത്രമേ അന്വയിക്കാനാകൂ. മറ്റിടങ്ങളിലേക്ക് ചേരില്ല. ത്രിവൃത്കരണം കരവാണി എന്നത് പരമാത്മാവിനെ കൊണ്ടാണ് സാധിക്കുന്നത്.

വിശാലവും അനന്തവുമായ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ജീവാത്മാവിനാവില്ല.

പര്‍വതങ്ങളും നദികളും സമുദ്രവുമെല്ലാം പരമാത്മാ സൃഷ്ടിയാണ് ജീവന്റെയല്ല. അധീശത്വവും കര്‍തൃത്വവും പരമാത്മാവിന്റെയാണ്.

ജീവന്റെ ഐശ്വര്യവും ശക്തിയുമൊക്കെ ഈശ്വരനില്‍ നിന്ന് കിട്ടുന്നതാണ്. ഉപാധി വ്യത്യാസം കൊണ്ടാണ് ജീവനേയും ഈശ്വരനേയും വേറെയായി പറയുന്നത്.

സൂത്രം  മാംസാദി ഭൗമം യഥാ ശബ്ദമിതരയോശ്ച

മാംസം മുതലായത് ഭൂമിയുടെ കാര്യമാണ്. മറ്റ് രണ്ട് ഭൂതങ്ങളുടേയും കാര്യം ശ്രുതി വാക്യ മുസരിച്ച് അറിയേണ്ടതാണ്.

അഗ്‌നി, ജലം, ഭൂമി എന്നിവ ത്രിവൃത്കരണത്തിലൂടെ ഒന്നായാണ് ജീവജാലങ്ങളും പ്രപഞ്ചവുമുമൊക്കെ ഉണ്ടാകുന്നത്. എന്നാല്‍ ഓരോ ശരീരത്തിലും ഈ മൂന്നിന്റേയും സാന്നിദ്ധ്യമുണ്ട്.

ഇവിടെ ഭൂമി എന്നാല്‍ അന്നം എന്നാണ്. നാം കഴിക്കുന്ന അന്നം മൂന്നായി മാറി അതിലെ സ്ഥൂലമായ ഭാഗം മലമായിത്തീരുന്നു. മധ്യമമായത് മാംസമാകുന്നു. സൂക്ഷ്മമായത് മനസ്സും ആയിത്തീരുന്നു.

ഇതു പോലെ കുടിക്കുന്ന വെള്ളത്തിന്റെ സ്ഥൂലമായ ഭാഗം മൂത്രമായും മധ്യമമായ ഭാഗം രക്തമായും സൂക്ഷ്മമായ ഭാഗം പ്രാണനായും തീരുന്നു.

കഴിക്കുന്ന എണ്ണനെയ്യ് മുതലായ തേജസ്സും മൂന്നായിത്തീരുന്നു. സ്ഥൂലമായത് എല്ലുകളിലും മധ്യമമായത് മജ്ജയിലും സൂക്ഷ്മമായത് വാക്കിലേക്കും ചേരുന്നു. ഇതിനെപ്പറ്റി ഛാന്ദോഗ്യോപനിഷത്ത് വിവരിക്കുന്നുണ്ട്.

ത്രിവൃത്കരണം കൊണ്ട് ഒന്നായാലും മൂന്ന് തത്വങ്ങളുടേയും പ്രവര്‍ത്തനം അദ്ധ്യാത്മമായി വേറെയാണ്.

സൂത്രം  വൈശേഷ്യാത്തു തദ്വാദസ്തദ്വാദ:

എങ്കിലും വിശേഷാംശമുള്ളതിനാല്‍ അതിന്റെ വ്യവഹാരമുണ്ടാകുന്നു.

ത്രിവൃത്കരണം കൊണ്ട് മൂന്നും ഒന്നായിത്തീര്‍ന്നുവെങ്കില്‍ പിന്നെ മനസ്സ് അന്നമയമെന്നും പ്രാണന്‍ ജലമയനെന്നും വാക്ക് തേജോമയനെന്നും വേര്‍തിരിച്ച് പറയുന്നത് എന്ന സംശയത്തെ ഉന്നയിക്കുന്നതിനുള്ള മറുപടിയാണ് ഈ സൂത്രം.

 വേര്‍തിരിച്ച് പറയുന്നതില്‍ ദോഷമില്ല. എപ്പോഴും ഈ മൂന്ന് തത്വങ്ങളും സമമാകണമെന്നില്ല. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഏതിന്റെ അംശം അധികമാണോ അതനുസരിച്ചാണ് അന്നമയം, ജലമയം തേജോമയം എന്ന് പറഞ്ഞത്. ഇത് ഗൗണമായാണ് പ്രതിപാദിച്ചിട്ടുള്ളതും. ത്രിവൃത്കരണം കൊണ്ട് തത്വങ്ങള്‍ ഇല്ലാതാകുന്നില്ല. സൂക്ഷ്മമായ ഭൂതങ്ങള്‍ സ്ഥൂലങ്ങളായിത്തീരുന്നുവെന്ന് മാത്രം.

അദ്ധ്യായത്തിന്റെ സമാപനം കാണിക്കാനാണ് രണ്ട് തവണ തദ്വാദ: എന്ന് പറഞ്ഞത്.

                                                                                                                                            9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.