തൊടുപുഴ: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഓണ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. ഇന്നലെ നടന്ന ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യ പേപ്പര്‍ വിതരണം ചെയ്യുകയായിരുന്നു. ചോദ്യപേപ്പര്‍ മാറിപോയത് പരീക്ഷ ഒരു മണിക്കൂര്‍ വൈകി. ഇന്നലെ മുതല്‍ ആരംഭിച്ച ഓണപ്പരീക്ഷയില്‍ നടക്കേണ്ടത്് ഹിസ്റ്ററി പരീക്ഷയാണ്. ചോദ്യ പേപ്പറുകളുടെ കവറിന് പുറത്തു ഹിസ്റ്ററി എന്നാണ് രേഖപ്പെടുത്തിയത്. ഈ കവറിനുള്ളില്‍ ഉണ്ടായിരുന്നത് ഇക്കണോമിക്‌സ് പരീക്ഷ ചോദ്യ പേപ്പറുകളായിരുന്നു. ഇക്കണോമിക്‌സ് എന്നെഴുതിയ കവറിന്റെ ഉള്ളില്‍ ഹിസ്റ്ററിയുടെ ചോദ്യപേപ്പറാണോ എന്നറിയുന്നതിന് ഇതു പൊട്ടിച്ചുനോക്കി.
എന്നാല്‍ അതില്‍ ഇക്കണോമിക്‌സിന്റെ ചോദ്യപേപ്പറുകള്‍ തന്നെയാണ് ഇരുന്നത്. ഇതോടെ പരീക്ഷ ഹാളിലെ ചുമതലയുണ്ടായിരുന്ന അധ്യാപകര്‍ വിവരം പ്രധാന അധ്യാപകരെ അറിയിച്ചു. തുടര്‍ന്ന് പൊതു വിദ്യഭ്യാസ വകുപ്പ് അടിയന്തരമായി ഓണ്‍ലൈനില്‍ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പര്‍ സ്‌കൂളുകള്‍ക്ക് നല്‍കി.
ചോദ്യപേപ്പറിന്റെ പകര്‍പ്പ് എടുത്ത് വിദ്യാര്‍ഥികള്‍ക്കു നല്‍കി പരീക്ഷ നടത്തി. ചോദ്യ പേപ്പര്‍ മാറിയെങ്കിലും പരീക്ഷ തടസപ്പെട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അടുത്ത ദിവസമാണ് ഇക്കണോമിക്‌സ് പരീക്ഷ നടക്കേണ്ടത്. ഇന്നലെ നടന്ന പരീക്ഷയ്‌ക്ക് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ എത്തിയ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. അടുത്തമാസം മൂന്നിനാണ് ഇക്കണോമിക്‌സ് പരീക്ഷ. ജില്ലയിലെ 24 സ്‌കൂളുകളില്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്നാണ് വിവരം. പായ്‌ക്കിങ്ങിലെ പിഴവാണ് ചോദ്യപേപ്പര്‍ മാറാന്‍ കാരണമെന്നാണ് നിഗമനം. അതേ സമയം ചോദ്യക്കടലാസ് മാറിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ.എസ്.എസ് വിവേകാനന്ദന്‍ പറഞ്ഞു.
















