മലപ്പുറം: എഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകന്‍ പി ടി അബ്ദുല്‍ മസൂദ് ആണ് ഇന്ന് ഉച്ചയോടെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. രണ്ട് മാസം മുമ്പാണ് പള്ളിക്കലില്‍ തേഞ്ഞിപ്പലത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെടുന്നത്. ജൂണില്‍ പെണ്‍കുട്ടിയുടെ വീടിനുസമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍വെച്ചാണ് അബ്ദുല്‍ മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്.
തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കളോടൊപ്പം വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. അറബിക് അധ്യാപകനായ മസൂദിനെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. രണ്ടുദിവസം ഒളിവിലായിരുന്ന പ്രതി ഉച്ചയോടെ മഞ്ചേരി ജില്ലാ കോടതിയില്‍ കീഴടങ്ങി. സംഭവം അറിഞ്ഞ് തേഞ്ഞിപ്പാലം പോലീസും കോടതിയിലെത്തിയിരുന്നു. 14 ദിവസത്തേക്ക് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
















