കണ്ണൂര്‍: സംസ്ഥാനത്തെ ആദ്യ രാഷ്‌ട്രീയ കൊലപാതകത്തിന്റെ ഇരയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം കണ്ണൂര്‍ തലശ്ശേരിയില്‍ ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി. വാടിക്കല്‍ കേന്ദ്രമായുള്ള രാമകൃഷ്ണ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സ് സേവനം ആരംഭിച്ചത്.
വാടിക്കല്‍ രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം സേവന പ്രവര്‍ത്തനം ആരംഭിക്കണമെന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ദീര്‍ഘ കാല സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. വാടിക്കല്‍ രാമകൃഷ്ണന്റെ അന്‍പതാം ബലിദാന ദിന വാര്‍ഷികത്തില്‍ തന്നെ ആ സേവനം ആരംഭിക്കുകയും ചെയ്തു.
വാടിക്കല്‍ രാമകൃഷ്ണന്റെ ബന്ധുക്കളായ സജീവനും സുമേഷും ചേര്‍ന്ന് ട്രസ്റ്റ് ഭാരവാഹികള്‍ക്ക് താക്കോല്‍ കൈമാറി. രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ ജില്ലാ സഹ സംഘചാലക് എം.കെ. ശ്രീകുമാരന്‍ മാസ്റ്റര്‍ വാഹനത്തിന്റെ ഫഌഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സത്യപ്രകാശന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















