ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ
നിശായാം നിദ്രാണം നിശിചരമഭാഗേ ച വിശൗ
വരം ലക്ഷ്മീപാത്രം ശ്രിയപമി സൃജന്തൗ സമയിനാം
സരോജം ത്വത്പാദൗ ജനനി! ജയതശ്ചിത്രമിഹ കിം
(ഹേ) ജനനി- അല്ലയോ അമ്മേ!
ഹിമഗിരിനിവാസൈക ചതുരൗ- ഹിമഗിരിയില്‍
വസിക്കുന്നതില്‍ സാമര്ത്ഥ്യമുള്ളവകളും
നിശി- രാത്രിയിലും
ചരമഭാഗേ ച – രാത്രിയുടെ ചരമഭാഗത്തിലും,
അതായത് പകലും
വിശദൗ – വിടര്‍ന്നവയും
സമയിനാം- ഭക്തര്‍ക്ക്
ശ്രിയാം- ഐശ്വര്യത്തെ
അതിസൃജന്തൗ – ധാരാളമായി ദാനം ചെയ്യുന്നവയും
ത്വത് പാദൗ- (ആയ) അവിടുത്തെ പാദങ്ങള്‍
ഹിമാനീഹന്തവ്യം- മഞ്ഞുകൊണ്ട് നാശം
പ്രാപിക്കുന്നവയും
നിശായാം നിദ്രാണം- രാത്രി കൂമ്പിപ്പോകുന്നതും
വരം ലക്ഷ്മീപാത്രം- ഇച്ഛിക്കുന്ന ലക്ഷ്മീ
ദേവിയുടെ ഇരിപ്പിടവും (ആയ)
സരോജം ജയതഃ- താമരപ്പൂവിനെ ജയിക്കുന്നു
ഇഹ കിം ചിത്രം – ഇതില്‍ അത്ഭുതമെന്ത്?
അല്ലയോ അമ്മേ! എല്ലായ്പ്പോഴും മഞ്ഞുമലയില്‍
വസിക്കുന്നവയും രാത്രിയും പകലും വിടര്ന്നിരിക്കുന്നവയും, ഭക്തര്‍ക്ക് ഐശ്വര്യം ധാരാളം കൊടുക്കുന്നവയുമായ അവിടുത്തെ പാദങ്ങള്‍, മഞ്ഞുകൊണ്ട് നശിക്കുകയും രാത്രിയില്‍ കൂമ്പിപ്പോകുന്നതും, ലക്ഷ്മീദേവിയുടെ ഇരിപ്പിടം കൊണ്ടുമാത്രം ശോഭിക്കുന്നതുകളുമായ താമരപ്പൂക്കളെ ജയിക്കുന്നതില്‍ എന്താണാശ്ചര്യം? ആശ്ചര്യമില്ലതന്നെ!!!
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: