അശ്വമേധയാഗത്തില്‍ പങ്കെടുക്കാനായി വാല്‍മീകി മഹര്‍ഷി ശിഷ്യന്മാരുമായി വന്നെത്തി. മൂലഗ്രന്ഥത്തില്‍ വാല്മീകി ലവകുശന്മാരോടു പറയുന്നു. (ഏഴാം സര്‍ഗ്ഗം) നിങ്ങള്‍ രണ്ടുപേരും നഗരങ്ങളിലെ തെരുവീഥികളില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം പോയി. രാമായണം ഗാനം ചെയ്യുവിന്‍. മഹാരാജാവായ രാമന്‍ ആവശ്യപ്പെടുന്നപക്ഷം രാജസദസ്സിലും നിങ്ങള്‍ പോയി പാടുക. അദ്ദേഹം എന്തെങ്കിലും സമ്മാനം തന്നാല്‍ വാങ്ങരുത്. അപ്രാകരം ലവകുശന്മാര്‍ തെരുവീഥികളില്‍ രാമായണം പാടി നടക്കാന്‍ തുടങ്ങി. ഈ വിവരം കകുല്‍സ്ഥനായ രാഘവന്‍ അറിഞ്ഞു. അത്ഭുതകരമായ ഈ പാരായണം കേള്‍ക്കണമെന്ന് ശ്രീരാമന് ആഗ്രഹമുണ്ടായി. വിശ്രമസമയത്ത് മുനിമാരെയും മന്ത്രിമാരെയും പണ്ഡിതന്മാരെയും ബ്രഹ്മണശ്രേഷ്ഠരേയുമൊക്കെ വിളിച്ചുകൂട്ടി. അതിനു ശേഷം ഗായകരായ മുനിബാലന്മാരെയും വരുത്തി. അവരെ കണ്ടയുടനെ സര്‍വ്വരുടെയും നോട്ടം ബാലന്മാരില്‍ പതിഞ്ഞു. രണ്ടുപേരും സൂര്യചന്ദ്രന്മാരെപ്പോലെ തോന്നിച്ചു. ജടാമകുടങ്ങള്‍ ധരിച്ചിട്ടില്ലായിരുന്നെങ്കില്‍ ശ്രീരാമന്‍ തന്നെയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ആ കുട്ടികള്‍ അതിമധുരമായി ഗാനം ചെയ്യാന്‍ തുടങ്ങി. തന്റെ തന്നെ അത്ഭുതകഥാഗാനംകേട്ട് ആശ്ചര്യഭരിതനായ ശ്രീരാമന്‍ ഭരതനെ വിളിച്ചു പറഞ്ഞു. ”ഇവര്‍ക്ക് പതിനായിരം സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കുക.” ലവകുശന്മാര്‍ അതു സ്വീകരിച്ചില്ല. ”ഹേ രാജന്‍, വനത്തില്‍ ഫലമൂലാദികള്‍ ഭക്ഷിച്ചുകഴിയുന്ന ഞങ്ങള്‍ക്ക് ഈ പണം കിട്ടിയിട്ടെന്തുകാര്യം?” അവര്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഉപേക്ഷിച്ചിട്ട് അവിടെ നിന്നും മഹര്‍ഷിയുടെ അടുത്തേക്കുപോയി. ബാലന്മാര്‍ ശ്രീരാമ പുത്രന്മാരാണെന്നു മനസ്സിലാക്കിയ ശത്രുഘ്നന്‍ , ഹനുമാന്‍, വിഭീഷണന്‍, സുഷേണന്‍, അംഗദന്‍ തുടങ്ങിയവര്‍ പറഞ്ഞു. ദേവതുല്യനും മഹാനുഭാവനും മുനിശ്രേഷ്ഠനുമായ ഭഗവാന്‍ വാല്‍മീകിയെ സീതയോടൊപ്പം കൊണ്ടുവരണം. ”
അതുകേട്ട്രാമനും പറഞ്ഞു. ” അതെ. വാല്മീകി മഹര്‍ഷി സീതയോടൊപ്പം വരട്ടെ. ജാനകി ഈ സഭയില്‍ സകലര്‍ക്കും വിശ്വാസമുണ്ടാകാനായി ശപഥം ചെയ്യട്ടെ. അങ്ങനെ സീത നിഷ്‌കളങ്കയാണെന്ന് എല്ലാവരും മനസ്സിലാക്കട്ടെ. അപ്രകാരം വാല്മീകിടെ വിവരം അറിയിച്ചു. വാല്മീകി അവരോടു പറഞ്ഞു. നാളെ സീത എല്ലാ ജനങ്ങളുടെയും മുന്നില്‍ വച്ച് ശപഥം ചെയ്യും. ഒരു സ്ത്രീക്ക് ഏറ്റവും വലിയ ദേവന്‍ ഭര്‍ത്താവുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: